ചന്ദ്രയാൻ 2 ചന്ദ്രന് തൊട്ടരികിൽ, ഇനിയുള്ളത് നിർണായകമായ ഘട്ടം
ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാൻ 2 ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിർണായകമായ ഘട്ടമാണ് ഇനി മുന്നിലുള്ളത് ചന്ദ്രയാൻ പേടകത്തിൽനിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിനെ വേർപ്പെടുത്തുക എന്നതാന് അടുത്തത്. തിങ്കളാഴ്ച 12.45നും 1.45നും ഇടയിയിൽ പേടകത്തിൽ നിന്നും ലാൻഡർ വേർപ്പെടും. പിന്നീട് പേടകത്തെയും ലാൻഡറിനെയും വെവ്വേറെ നിയന്ത്രിക്കാനാകും. ലാൻഡറിനെ രണ്ട് ഘട്ടങ്ങളായി ദിശക്രമീകരിച്ച് മാത്രമേ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കാനാവു. ഇതിന് ശേഷം ലാൻഡർ ചന്ദ്രന്റെ […]

