Kerala News

നടന വിസ്മയത്തിന് ഇന്ന് അറുപതാം ജന്മദിനം

മൂന്നു പതിറ്റാണ്ടുകളായി സജീവമായി ഇന്ത്യൻ സിനിമയുടെ നിറസാന്നിധ്യമായ മലയാളികളുടെ സ്വകാര്യ അഹങ്കാരം. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായ മോഹൻലാൽ വിശ്വനാഥൻ നായർ 1960 മേയ് 21 ന് പത്തനംതിട്ട ഇലന്തൂരിൽ ജനനം.ഇന്ന് അദ്ദേഹത്തിന്റെ 60 മത് ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ മലയാള ഭാഷകൾക്ക് പുറമെ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വില്ലനായി മലയാള സിനിമയിൽ അവതരിച്ച് പിന്നീട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനായി മാറി. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് […]

Local News

യുവതയുടെ സമര സാക്ഷ്യത്തിന് 17 വയസ്സ്സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

കോഴിക്കോട് : “മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കടന്നു വന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന് ഇന്ന് പതിനേഴ് വയസ്സ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് ജില്ലയിൽ പതിനേഴാം സ്ഥാപക ദിനം ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും, പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ലാതല ഉദ്ഘാടനം പാലേരിയിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഒ.കെ. ഫാരിസ് നിർവഹിച്ചു. സോളിഡാരിറ്റി പാലേരി ഏരിയ പ്രസിഡന്റ് അബ്ദുൽ ബാരി, ചെറിയ കുമ്പളം യൂണിറ്റ് പ്രസിഡന്റ് ഉബൈദ് […]

Local News

തിരക്കിനിടയിലും അൽപനേരം ഓണാഘോഷത്തിനായി മാറ്റി വെച്ച് കുന്ദമംഗലം പോലീസ്

  • 10th September 2019
  • 0 Comments

കുന്ദമംഗലം : ജാതി മത ഭേദമന്യേ കേരളം ഓണം ആഘോഷിക്കുമ്പോൾ അവർക്കൊപ്പം ചേരുകയാണ് കുന്ദമംഗലം പോലീസും. തിരക്കുകൾ എല്ലാം അല്പം മാറ്റി നിർത്തി. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൊന്നോണ സന്ദേശം നൽകുകയാണ് ഈ നാടിൻറെ കാവൽക്കാർ. ഓണപൂക്കളം ഒരുക്കിയും, സഹപ്രവർത്തകർ തമ്മിൽ വടം വലി മത്സരങ്ങൾ സംഘടിപ്പിച്ചും , അവർ ഒത്തു ചേർന്നു. പരിപാടികൾക്കൊപ്പം കരോക്കെ ഗാനങ്ങൾ വെച്ച് കാക്കിക്കുള്ളിലെ കലാകാരന്മാർ പാടി തിമിർത്തു. പരിപാടിയിൽ സി ഐ ഡൊമനികും, എസ് ഐ ശ്രീജിത്തും പൊലീസ് സേന അംഗങ്ങൾക്കൊപ്പം […]

Local

മധുരവും,പൂച്ചെണ്ടും,ആശംസകളും നേർന്ന് കുരുന്നുകൾ അദ്ധ്യാപക ദിനം ആഘോഷമാക്കി

  • 5th September 2019
  • 0 Comments

കുന്ദമംഗലം : അറിവിൻെറ പാതയിലെ വെളിച്ചമായി നമ്മെ വിളയിപ്പിക്കുന്നവരാണ് അദ്ധ്യാപകർ.വിദ്യാർത്ഥികൾക്കു മുന്നിൽ സ്വയം മാതൃകകാണിച്ച്, സ്നേഹത്തിൻെറ തോണിയിലേറ്റി, അറിവിൻെറ മഹാസാഗരത്തിലൂടെ തുഴഞ്ഞ്, നല്ല ഒരു മനുഷ്യനാക്കിത്തീർക്കാനാണ് ഓരോ അദ്ധ്യാപകനും പരിശ്രമിക്കുന്നത്. ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ പരിശ്രമിക്കുന്ന അദ്ധ്യാപക സമൂഹത്തിന് വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ച് അദ്ധ്യാപക ദിനം ആഘോഷിച്ചു ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിലെ കുരുന്നുകൾ തങ്ങളെ പഠിപ്പിക്കുന്ന ഗുരുക്കന്മാർക്ക് കാർഡുകളും സമ്മാനങ്ങളും മധുരങ്ങളും നൽകിയാണ് ആഘോഷം ഗംഭീരമാക്കിയത്. സ്വന്തം ഗുരുക്കൾക്ക് മാത്രമല്ല തൊട്ടടുത്തുള്ള കുന്ദമംഗലം മാപ്പിള […]

Kerala

ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ജാഗ്രത വേണം:: മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് : ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്തുള്ള ഐക്യത്തിന്റെ കാഹളധ്വനി ഉയരണം. വര്‍ഗ്ഗീയതയും വിഘടനവാദവും ഈ മണ്ണില്‍ നിന്ന് തുടച്ചു നീക്കപ്പെടണം. അതോടൊപ്പം ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്ത് നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തിക്കേണ്ട ചുമതലയും നമുക്കുണ്ട്. ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ […]

error: Protected Content !!