Kerala News

കൊച്ചി ഫ്ളാറ്റിലെ കൊലപാതകത്തിന് കാരണം ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കം, ഫ്‌ലാറ്റ് ഉടമകള്‍ക്കു മുന്നറിയിപ്പുമായി പോലീസ്

  • 19th August 2022
  • 0 Comments

എറണാകുളം കാക്കനാട്ടെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. കൊലപാതകം നടന്ന ഫ്ളാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ ഒരാള്‍ സഹായിച്ചിരുന്നെന്ന് സംശയമുണ്ട്. അതിനാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം, കൊലപാതകത്തെ തുടര്‍ന്ന് […]

Kerala News

സരിതയ്ക്ക് അനുവദിച്ച സിബിഐ അന്വേഷണം സ്വപ്നയ്ക്ക് കിട്ടുമോ? സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് വിഡി സതീശന്‍

  • 30th June 2022
  • 0 Comments

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം. സ്വപ്നയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബഫര്‍ സോണില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിന്റെ അശ്രദ്ധയും കൂടി ചേര്‍ന്നപ്പോള്‍ ആണ് ബഫര്‍ സോണ്‍ കേരളത്തിന് മുകളില്‍ ഇടിത്തീയായി വീണതെന്നും സതീശന്‍ പറഞ്ഞു. നിയമസഭയിലെ മീഡിയാ […]

Kerala News

പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകം, മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

  • 22nd June 2022
  • 0 Comments

നരികുത്തിയില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുതുപ്പള്ളി തെരുവ് സ്വദേശി അനസിനെ ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരുക്കേറ്റു എന്ന പേരില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രിയോടെ അനസ് മരണമടയുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. […]

National News

പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു,ദൃശ്യങ്ങൾ സിസിടിവിയിൽ, 22 കാരൻ പിടിയിൽ

പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു.22 കാരനായ ദീപക് രാജ്‌വാഡെയാണ് പൊലീസ് പിടിയിലായത്. പ്രതി പൂനെയിലെ കുസ്ഗാവ് സ്വദേശിയാണ്. മെയ് 31 നാണ് സംഭവം,തൊഴുത്തിൽ നിന്ന് തന്റെ പശു അസാധാരണമായി കരയുന്നത് കേട്ട് ഉടമയായ സതീഷ് ​ഡ​ഗ്ദു കൊക്കരെ ചെന്ന് നോക്കിയപ്പോൾ വിവസ്ത്രനായ പ്രതി പശുവിനെ ബലമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടെതെന്ന് ഇയാൾ പറഞ്ഞു.വീട്ടുകാര്‍ പശുത്തൊഴുത്തില്‍ എത്തിയപ്പോഴേക്കും ദീപക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സതീഷ് ഉടന്‍ […]

News

”സ്‌മൈല്‍ പ്ലീസ് നിങ്ങള്‍ ക്യാമറ നീരീക്ഷണത്തിലാണ്”; കട്ടാങ്ങല്‍ മുതല്‍ കാരന്തൂര്‍ വരെ സിസിടിവി സ്ഥാപിക്കാന്‍ ധാരണ

കുന്ദമംഗലം മണ്ഡലത്തില്‍ അക്രമങ്ങളും മറ്റും തടഞ്ഞ് സുരക്ഷിതത്വം ഉറപ്പ് വരുത്താനായി കട്ടാങ്ങല്‍ മുതല്‍ കാരന്തൂര്‍ വരെ സിസിടിവി സ്ഥാപിക്കാന്‍ ധാരണയായി. പിടിഎ റഹീം എംഎല്‍എ അനുവദിച്ച 56 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിക്കുക. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവൃത്തി നടപ്പാക്കുന്നത്. കുന്ദമംഗലത്ത് നടക്കുന്ന മോഷണങ്ങളും അക്രമങ്ങളും സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളും ഒപ്പം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമെല്ലാം ഇതുവഴി പൂര്‍ണമായും തടയാന്‍ ഇതിലൂടെ കഴിയും. മുക്കം ജംഗ്ഷനിലും […]

Local

കുന്ദമംഗലം ഇനി ക്യാമറ നിരീക്ഷണത്തില്‍

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം ഇനി ക്യാമറ നിരീക്ഷണത്തില്‍. പഞ്ചായത്തിന് കീഴിലുള്ള ഇരു ബസ് സ്റ്റാന്റുകളിലുമാണ് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സൗന്ദര്യ വല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് പോലീസുമായി സഹകരിച്ച് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. ബസ് സ്റ്റാന്റ് പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവവും പൂവാല ശല്യവും വര്‍ധിച്ച സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രശ്‌നത്തിന് ഒരു പരിധി വരെ അറുതി വരുത്താന്‍ കഴിയുമെന്നാണ് പഞ്ചായത്ത് അതികൃതരുടെ വിശ്വാസം.

error: Protected Content !!