Kerala

‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ട; രാജ്യവ്യാപകമായുള്ള സിബിഐ പരിശോധനയിൽ 175 പേർ അറസ്റ്റിൽ

  • 29th September 2022
  • 0 Comments

ദില്ലി : സിബിഐ രാജ്യവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകൾ റെജിസ്റ്റർ ചെയ്ത സിബിഐ, രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. പഞ്ചാബ്, ദില്ലി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും ഇന്റർപോളിന്റെയും എൻസിബിയുടെയും സഹകരണത്തോടെയാണ് സിബിഐ പരിശോധനകൾ നടത്തിയത്. ആറായിരത്തിഅറുന്നൂറോളം പേരെ പരിശോധിച്ചതിന് ശേഷമാണ് 127 കേസുകൾ രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി വിവിധ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിബിഐ […]

Kerala News

സോളാർ പീഡനം;ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്ത് സിബിഐ

  • 20th September 2022
  • 0 Comments

സോളാർ പീഡന കേസില്‍ ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു.തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഹാജരാകാന്‍ സിബിഐ അബ്ദുള്ളക്കുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ എട്ടരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ നീണ്ടു. ചോദ്യം ചെയ്യലുമായി പ്രതികരിക്കാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല.അതേസമയം, പീഡന കേസിൽ ഹൈബി ഈഡൻ എംപിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. തെളിവില്ലെന്ന് […]

National News

മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കി സിബിഐ, വിദേശയാത്ര വിലക്കി

  • 21st August 2022
  • 0 Comments

മദ്യനയ അഴിമതി കേസിനെ തുടര്‍ന്നുള്ള റെയ്ഡിന് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. മനീഷ് സിസോദിയ അടക്കം എഫ്.ഐ.ആറില്‍ പേരുള്ള എല്ലാ പ്രതികള്‍ക്കുമെതിരേയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് സി.ബി.ഐയുടെ നടപടി. സിബിഐയുടെ എഫ്.ഐ.ആറില്‍ പേരുള്ള 15 പ്രതികളുടെ പട്ടികയില്‍ സിസോദിയയാണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് 11 പേജുള്ള രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഡല്‍ഹിയിലെ പുതിയ മദ്യനയത്തിന്റെ ഭാഗമായി […]

National News

മദ്യനയ അഴിമതി കേസ്; സിബിഐയ്ക്ക് പിന്നാലെ ഇഡിയും; മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു

  • 20th August 2022
  • 0 Comments

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ സിബിഐയ്ക്ക് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. സിബിഐ കേസിന്റെ വിവരങ്ങള്‍ ഇഡി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പരിശോധന നടത്തിയ സിബിഐ സിസോദിയയുടെ വീട്ടില്‍ നിന്നും ചില രേഖകളും പിടിച്ചെടുത്തിരുന്നു. സിസോദിയയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉടന്‍ കള്ളപ്പണം വെളുപ്പിക്കല്‍ […]

Kerala News

സോളാര്‍ പീഡന കേസ്; ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സിബിഐ, മറ്റ് കേസുകളില്‍ അന്വേഷണം തുടരും

  • 14th August 2022
  • 0 Comments

സോളാര്‍ പീഡന കേസില്‍ ഹൈബിന്‍ ഈഡന്‍ എംപിക്ക് എതിരെ തെളിവില്ലെന്ന് സിബിഐ. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈബി ഈഡന് എതിരെ കേസെടുത്തത്. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഉന്നയിച്ച […]

Kerala News

2002ലെ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അഴിമതിക്കേസ്; പ്രിന്ററും പരീക്ഷാഭവന്‍ സെക്രട്ടറിമാരും കുറ്റക്കാരെന്ന് സി ബി ഐ കോടതി

  • 12th August 2022
  • 0 Comments

2002ലെ എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ അഴിമതിക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. പ്രിന്റര്‍ അന്നമ്മ ചാക്കോ, പരീക്ഷ ഭവന്‍ മുന്‍ സെക്രട്ടറിമാരായ എസ് രവീന്ദ്രന്‍, വി സാനു എന്നിവരാണ് കേസിലെ പ്രതികള്‍. ചോദ്യപേപ്പര്‍ അച്ചടിയുടെ പേരില്‍ ഇല്ലാത്ത കമ്പനിക്ക് വേണ്ടി 1.33 കോടി രൂപയാണ് പരീക്ഷാഭവന്‍ നല്‍കിയത്. മുന്‍പ് കരാര്‍ ലഭിച്ച അച്ചടി ശാലകള്‍ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെ പറ്റിച്ച് […]

Kerala News

വാളയാര്‍ കേസ്; പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്, നിലവിലെ സിബിഐ കുറ്റപത്രം തളളി

  • 10th August 2022
  • 0 Comments

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. കേസിലെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളുകയും ചെയ്തു. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പുതിയ അന്വേഷണത്തിന് ഏത് ഏജന്‍സി വന്നാലും തന്റെ മക്കളുടേത് കൊലപാതകം തന്നെയെന്ന് തെളിയിക്കാന്‍ കഴിയണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. നിലവില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കണ്ണുംപൂട്ടി വിശ്വസിക്കാന്‍ പറ്റില്ല. […]

Kerala News

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ, സരിത്തിന് നോട്ടീസ് അയച്ചു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. കേസില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യും. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷനില്‍ പാര്‍പ്പിട നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴകൊടുത്തുവെന്ന് നേരത്തെ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ എം ശിവശങ്കര്‍, സ്വപന സുരേഷ് എന്നിവരേയും ചോദ്യം ചെയ്തേക്കും. […]

Kerala News

സഞ്ജിത്ത്‌ വധം; സിബിഐക്ക് വിടണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

പാലക്കാട്ടെ സഞ്ജിത്ത്‌ കൊലപാതക അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന ഹർജി തള്ളി ഹൈക്കോടതി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കെ ഹരിപാൽആവശ്യപ്പെട്ടു കുറ്റകൃത്യത്തില്‍ കേരളത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ കേരള പൊലിസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ അർഷികയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.എന്നാൽ കേസ് സിബിഐയ്ക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. […]

Kerala News

ആന്തരിക അവയവങ്ങള്‍ക്ക് സാരമായ പൊള്ളൽ;ഗര്‍ഭം അലസിപ്പിക്കാന്‍ പീഡനം,സംസാരശേഷി നഷ്ടപ്പെട്ടു ഭർതൃപീഡനകേസ് അന്വേഷണം ഏറ്റെടുത്ത് സിബിഐ

  • 27th March 2022
  • 0 Comments

കാനഡയിൽ വച്ച് ഭാര്യയ്ക്ക് രാസവസ്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും.ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണംസിബിഐ ഏറ്റെടുത്തത്. 2020ലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതി തനിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടു എന്ന് കാണിച്ച് പൊലീസീല്‍ പരാതി നല്‍കിയത്. തുടക്കം മുതൽ തന്നെ പൊലീസ് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി യുവതിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞ യുവതി ഭർത്താവിനൊപ്പം […]

error: Protected Content !!