സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി
കൊച്ചി: സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു. പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഡിജിറ്റല്‍ അറസ്റ്റില്‍ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമല്‍ ദേവിനോട് പറഞ്ഞു. തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നത്. എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി അമല്‍ദേവ് പരാതി നല്‍കി.