ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേര്‍; അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം ‘റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു. വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അഹമ്മദാബാദിലെ മനേക് ചൗക്കില്‍ ബുള്ളിയന്‍ സ്ഥാപനം നടത്തുന്ന മെഹുല്‍ തക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. […]