Kerala kerala

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

  • 15th September 2024
  • 0 Comments

മലപ്പുറം: മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ കേസെടുക്കും. മരംമുറി സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഫരീദയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഐബി ഉദ്യോഗസ്ഥരും മൊഴിയെടുക്കാന്‍ എത്തിയിരുന്നതായി ഫരീദ പറഞ്ഞു.

kerala Kerala

സുഭദ്ര കൊലക്കേസ്; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

  • 13th September 2024
  • 0 Comments

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ കര്‍ണാടകയില്‍ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശര്‍മ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്. ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ കൊല നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ പത്തംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസില്‍ മാത്യുസിന്റെ സുഹൃത്തും ബന്ധവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം […]

Kerala kerala

കോഴിക്കോട്ടെ വ്യാപാരിയുടെ തിരോധനക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും

  • 7th September 2024
  • 0 Comments

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് സിബിഐയ്ക്ക് വിടണമെന്ന മലപ്പുറം എസ്പി ശശിധരന്റെ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് നടപടി. കേസില്‍ എഡിജിപി അജിത്കുമാര്‍ ഇടപെട്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസ് നിര്‍ബന്ധമായും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയിരുന്നു. മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം […]

Kerala kerala

പൊലീസ് സേനയിലെ പുഴുക്കുത്തുകളെ വെച്ചുപൊറുപ്പിക്കില്ല; തെറ്റ് ചെയ്യുന്നവര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ല; മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

  • 3rd September 2024
  • 0 Comments

കണ്ണൂര്‍: പൊലീസ് സേനയിലെ പുഴുക്കുത്തുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തെറ്റ് ചെയ്യുന്നവര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എന്തായിരുന്നു പൊലീസിന്റെ സ്ഥിതിയെന്ന് എല്ലാവര്‍ക്കും അറിയാം. ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ജനകീയ പൊലീസ് സംവിധാനമായി മാറി. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളില്ലാതാക്കുന്നതില്‍ പൊലീസിന് നല്ല പങ്കുണ്ട്. ചൂരല്‍മല […]

kerala Kerala

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണ കേസ്; പോലീസുകാരന്‍ അറസ്റ്റില്‍.

  • 30th August 2024
  • 0 Comments

തിരുവനന്തപുരം: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം തുമ്പയിലെ പോലീസ് ഉദ്യോഗസ്ഥന്‍ അന്‍സിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. പാസ്‌പോര്‍ട്ടിനായി വ്യാജ രേഖകള്‍ ചമച്ച് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസീല്‍ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് പോലീസ് ഉദ്യോഗസ്ഥനായി അന്‍സില്‍. ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. 13 കേസുകളിലായി എട്ടു പ്രതികളെ നേരത്തേ തുമ്പ പോലിസ് അറസ്റ്റുചെയ്തിരുന്നു. വ്യാജരേഖകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും തയ്യാറാക്കിയ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണ […]

Kerala kerala

ലൈംഗികാതിക്രമം: ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു

  • 29th August 2024
  • 0 Comments

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ […]

Kerala kerala Trending

മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍

  • 27th August 2024
  • 0 Comments

മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് പരാതി. ഏഴ് പേര്‍ക്കെതിയുള്ള പരാതി അയച്ചു കഴിഞ്ഞു. അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. അവര്‍ തന്ന ഇമെയിലില്‍ പരാതി അയച്ചിട്ടുണ്ട്. വിശദമായ പരാതിയാണ് നല്‍കിയത് മിനു മുനീര്‍ വ്യക്തമാക്കി. ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ […]

kerala Kerala Trending

ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്

  • 28th July 2024
  • 0 Comments

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ദിയ എന്ന കുതിരയെ ആണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയാണ് കുതിര. പുല്ല് മേയാന്‍ വിട്ടപ്പോഴാണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. അക്രമത്തില്‍ കുതിരക്ക് ഗുരുതരമായി […]

kerala Kerala

പുതിയ ക്രിമിനല്‍ നിയമം; കൊച്ചിയിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി: രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമം നിലവില്‍ വന്നതിനു ശേഷം കൊച്ചിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലാണ് പത്തടിപ്പാലം സ്വദേശിക്കെതിരെ കേസ് എടുത്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ബി.എന്‍.എസ് 281 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബി.എന്‍.എസ് 281 വകുപ്പ് പ്രകാരമുള്ള ശിക്ഷ. ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കമല മാര്‍ക്കറ്റിലെ […]

Kerala kerala

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • 28th June 2024
  • 0 Comments

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും അങ്കമാലി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനും നോട്ടീസ് നല്‍കി. ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ സിനിമാചിത്രീകരണം നടന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറയ്ക്കുകയും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അഭിനേതാക്കളടക്കം അമ്പതിലധികം പേര്‍ വരുന്ന സംഘമാണ് ചിത്രീകരണം നടത്തിയത്. […]

error: Protected Content !!