ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊലൂഷ്യന്‍സ് ഉടമ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല. കോഴിക്കോട് ജില്ലാ കോടതി ജാമ്യഹര്‍ജി തള്ളി. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷുഹൈബ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഷുഹൈബിനെതിരെ കേസെടുത്തത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുനല്‍കുക മാത്രമാണ് ചെയ്തത് എന്നുമാണ് ഇയാളുടെ വാദം. അതേസമയം, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് […]









