National

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി

  • 20th February 2025
  • 0 Comments

പ്രയാഗ്രാജ്: മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി ടെലിഗ്രാം ഗ്രൂപ്പുകളില്‍ പങ്ക് വെച്ചെന്ന പരാതിയില്‍ രണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കുംഭമേളക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ പ്രചാരണങ്ങള്‍ തടയാന്‍ യു.പി പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. സ്വകാര്യത ലംഘിച്ച് കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതായി സോഷ്യല്‍ മീഡിയ മോണിറ്ററിങ് […]

Kerala kerala

ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ നിര്‍ണായക സാക്ഷികള്‍

  • 14th February 2025
  • 0 Comments

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ നിര്‍ണായക സാക്ഷികള്‍. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയിരിക്കുകയാണ്. കൊലപാതക ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. എന്നാല്‍, ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കൊലക്കുശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ […]

kerala Kerala

പത്തനംതിട്ട റീന കൊലക്കേസ്; പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്

  • 13th February 2025
  • 0 Comments

പത്തനംതിട്ട റീന കൊലക്കേസില്‍ പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. 2 ലക്ഷം രൂപ പിഴയും കൊടുക്കണം. ഇത് സാക്ഷികളായ മക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവ്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി പി ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്. 2014 ഡിസംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.പൂഴിക്കുന്ന് സ്വദേശിയായ റീനയെ മക്കളുടെ മുന്നിലിട്ടാണ് മനോജ് കൊലപ്പെടുത്തിയത്.സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മനോജ് ആദ്യം ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ റീനയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി.ഇതോടെ […]

GLOBAL International

അബ്ദുള്‍ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

  • 13th February 2025
  • 0 Comments

മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹര്‍ജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവര്‍ണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ഇത്തവണയും അത് ഉണ്ടായില്ല. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം […]

Kerala kerala

പാലക്കാട് ഭര്‍തൃ ഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍

  • 13th February 2025
  • 0 Comments

പാലക്കാട്: പാലക്കാട് ഭര്‍തൃ ഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍. മരിച്ച റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീഖ്, ഇയാളുടെ പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജംസീന റന്‍സിയയെ ഫോണില്‍ വിളിച്ചതായും മോശമായി സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ജംസീന റന്‍സിയയെ ബോഡി ഷെയിമിങ് നടത്തുകയും ചെയ്തു. ഇരുവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റന്‍സിയയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

kerala Kerala

പാതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി.

  • 11th February 2025
  • 0 Comments

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, തനിയ്ക്കെതിരെയുള്ളത് സിവില്‍ കേസ് മാത്രമാണെന്നും ജാമ്യം നല്‍കണമെന്നും അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം തേടി അനന്തുകൃഷ്ണന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. അനന്തുകൃഷ്ണന്റേത് നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് അഭിഭാഷകന്‍ […]

Kerala kerala

പാതി വില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, ഡിജിപി ഉത്തരവിറക്കി

  • 10th February 2025
  • 0 Comments

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടാതെ അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് മേധാവിയാകും നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നിര്‍ദേശമുണ്ട്. […]

Kerala kerala

ഡ്രോണ്‍ പറത്തുന്നതും പൊലീസും നാട്ടുകാരും തിരയുന്നതും കണ്ടു; പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലപ്പെടുത്താന്‍ കാരണം; ചെന്താമര

പാലക്കാട്: ഡ്രോണ്‍ പറത്തുന്നതും പൊലീസും നാട്ടുകാരും തിരയുന്നതും കണ്ടുവെന്ന് ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഇതെല്ലാം കണ്ട് കാട്ടിനുള്ളില്‍ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകള്‍, മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലപ്പെടുത്താന്‍ കാരണം. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. എന്റെ ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ […]

kerala Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ പാലക്കാട് കണ്ടെന്ന്? പ്രതി കല്ലുകെട്ടി പുഴയില്‍ ചാടിയോ? പോലീസ് തിരച്ചില്‍ ഊര്‍ജിതം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പാലക്കാട് ടൗണില്‍ പ്രതി ചെന്താമരയുടെ രൂപ സാദ്യശ്യമുള്ളയാളെ കണ്ടെന്ന് പ്രചരണമുണ്ടായി. ഇതനുസരിച്ച് ടൗണിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, ചെന്താമരയുടെ വീട്ടില്‍ നിന്നും വിഷകുപ്പി കണ്ടെത്തിയ സാഹചര്യത്തില്‍ വിഷം കഴിച്ച ചെന്താമര ശരീരത്തില്‍ കല്ലുകെട്ടി പുഴയില്‍ ചാടാന്‍ സാധ്യതയുണ്ടെന്നും പറയുന്നവര്‍ ഏറെ. നേരത്തെ കൊലപാതക നടത്തിയപ്പോള്‍ ഒളിവില്‍ കഴിഞ്ഞ കാടുകളില്‍ പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണിപ്പോള്‍. കഴിഞ്ഞ […]

GLOBAL International

അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല; ആറാം തവണയും കേസ് മാറ്റിവെച്ചു; മോചനം നീളും

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല. ആറാം തവണയും കേസ് റിയാദ് കോടതി മാറ്റിവെച്ചു. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷന്റെ […]

error: Protected Content !!