Kerala News

സനൂപിന്റെ കൊലപാതകം പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ […]

Trending

ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും

  • 30th September 2020
  • 0 Comments

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സി.ബി.ഐ. ആവിശ്യം അംഗീകരിച്ച് സുപ്രീം കോടതി. ഇന്ന് പരിഗണിക്കാനിരുന്ന ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ. ഇന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ 23-ാമത്തേതായിരുന്നു ലാവ്‌ലിന്‍ കേസ്. എന്നാല്‍ പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഒന്നേകാല്‍ മണിയായി. പിന്നീട് ബെഞ്ചിലെ മറ്റുകേസുകള്‍ […]

News

പെരിയ കേസ് : കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ

  • 30th September 2020
  • 0 Comments

ക്രൈംബ്രാഞ്ച് പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിൽ തിങ്കളാഴ്ച്ച അപേക്ഷയും നൽകിയിട്ടുണ്ട്. കേസ് രേഖകൾ തേടി ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിടച്ചത്. സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടിസ് നൽകിയത്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്.

Kerala News

കൊട്ടിയം യുവതിയുടെ ആത്മഹത്യ; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി.ഐയ്ക്ക് സസ്‌പെൻഷൻ

  • 19th September 2020
  • 0 Comments

കൊല്ലം കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കൊട്ടിയം സി.ഐ.യെ. സസ്പെന്‍റ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് നിരീക്ഷണത്തിലിരിക്കവേ നടി ഒളിവിൽ പോയതും പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തിയതും സി.ഐ.ക്ക് തിരിച്ചടിയായി സംഭവത്തിൽ സീരിയൽ നടിക്കെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപോർട്ടടക്കമുള്ള കാര്യങ്ങൾ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്പെന്‍റ് ചെയ്തത്. . കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് പൊലീസ് ആസ്ഥാനത്ത് നിന്നും സി.ഐ.ക്ക് സസ്പെൻഷൻ ഉത്തരവിറങ്ങി. ഇതിന് തൊട്ടുപിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കൊല്ലം സിറ്റിപൊലീസ് കമ്മീഷണർ […]

News

രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടിക്ക് തിരികെ നൽകും കേസ് ഒത്തുതീർപ്പിലേക്ക്

  • 18th September 2020
  • 0 Comments

കൊച്ചി: എം.ടി വാസുദേവൻ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാമൂഴം കേസ് ഒത്തുതീർപ്പിലേക്ക്. തിരക്കഥ എം ടിക്ക് തിരികെ നൽകും. കഥയുടെയും തിരക്കഥയുടെയും പൂർണ അവകാശം എം ടിക്കായിരിക്കും. 2014ലായിരുന്നു എം ടിയും വി എ ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാൻ കരാറിലൊപ്പിട്ടത്. മൂന്നു വർഷത്തിനുളളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഇതേ തുടർന്ന് വി എ ശ്രീകുമാർ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു നിലവിൽ വി […]

Kerala

കുനിയിൽ ബഷീർ വധക്കേസിലെ രണ്ടു പ്രതികൾക്ക് കോവിഡ്

  • 16th September 2020
  • 0 Comments

മലപ്പുറം : അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ വീട്ടിൽ കയറി വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരണം. ഇവരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു സംഭവത്തിൽ കൊറട്ടേഷൻ നൽകിയിരിക്കുന്നത് പ്രവാസിയാണെന്നും ആ വ്യക്തിയെ കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. നിലവിൽ കോവിഡ് ബാധിതരായ രണ്ടു പ്രതികളിൽ നിന്നും കൂടുതൽ തെളിവെടുപ്പുകളും മൊഴിയെടുക്കലും രോഗ മുക്തിയ്ക്ക് ശേഷം നടത്തും […]

Kerala News

പന്തീരങ്കാവ് യു.എ.പി.എ കേസ്: അലനും താഹയും ജയിൽ മോചിതരായി

  • 11th September 2020
  • 0 Comments

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ജയില്‍ മോചിതരായി. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവരും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പ്രതികരിച്ചു. കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ […]

Trending

അനധികൃതമായി പ്രവർത്തിച്ചു വരുന്ന വെള്ളനൂരിലെ ടീം ബിയെന്ന സ്ഥാപനം അധികൃതർ അടച്ചു പൂട്ടി

  • 10th September 2020
  • 0 Comments

കോഴിക്കോട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വെള്ളനൂരിൽ അനധികൃതമായി പ്രവർത്തിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചാരിറ്റബിൾ സൊസൈറ്റി എന്നറിയപ്പെടുന്ന ടീം ബിയെന്ന സ്ഥാപനം അടച്ചു പൂട്ടി. സാമൂഹ്യ നീതി വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും, പോലീസിന്റെയും പരിശോധനകൾക്കൊടുവിൽ അടച്ചു പൂട്ടുകയായിരുന്നു. സ്ഥാപനത്തിൽ താമസക്കാരായ അന്തേവാസികളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി. യാതൊരു രേഖയും ഇല്ലാതെ നടത്തി പോന്നിരുന്ന സ്ഥാപത്തിലെത്തുന്ന അന്തേവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പോലീസിനു ലഭ്യമായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ […]

Kerala News

പാലത്തായി പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി

  • 9th September 2020
  • 0 Comments

കൊച്ചി: പാലത്തായി പോക്സോ കേസിലെ പ്രതി പത്മരാജന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി പോക്സോ കോടതി വിധി പ്രഖ്യാപിച്ച കേസ് ഹൈക്കോടതി ശരിവെച്ചു. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഇരയായ പെൺകുട്ടിയുടെ അമ്മയുടെ വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി […]

Kerala News

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി

  • 3rd September 2020
  • 0 Comments

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽപ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി .പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 10 ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷ നൽകിയത്. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവർക്കായാണ് പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയത്. കേരളത്തിനകത്തും പുറത്തുമായി […]

error: Protected Content !!