മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു

  • 29th October 2020
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്‌സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. […]

ശിവശങ്കറിനെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്; വൈകുന്നേരം ആറിന് ശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി

  • 29th October 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ട എം.ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കോടതി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതിന് ശേഷം പൂര്‍ണ്ണ വിശ്രമം അനുവദിക്കണമെന്നും കോടതി പറഞ്ഞു. ചോദ്യം ചെയ്യലിനു തടസ്സമാവാതെ ആയുര്‍വേദ […]

അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടെന്ന് ഉമ്മന്‍ ചാണ്ടി

  • 28th October 2020
  • 0 Comments

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായിക്കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. […]

റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

  • 28th October 2020
  • 0 Comments

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ […]

ദുര്‍ഗ്ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട്; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

  • 26th October 2020
  • 0 Comments

ദുര്‍ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയതിന് യുവതിയ്‌ക്കെതിരെ കേസ്. ദുര്‍ഗ്ഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ ആലുവ ഘടകം നല്‍കിയ പരാതിയില്‍ ദിയ ജോണ്‍ എന്ന യുവതിയ്‌ക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കേസെടുത്തിരിക്കുന്നത്. ആതിരയെന്ന മോഡലിനെ വെച്ച് ദിയയുടെ സംവിധാനത്തില്‍ നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ദുര്‍ഗാദേവിയുടെ പലതരത്തിലുള്ള 6 ഫോട്ടോകളാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.ഫോട്ടോകളായിരുന്നു. ഇതില്‍ മദ്യക്കുപ്പി കയ്യില്‍ വെച്ചുള്ളതും ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതുമായ ഫോട്ടോകളുമുണ്ടായിരുന്നു. ഇത് മതവികാരം […]

പെരിയ കൊലപാതക കേസ് സുപ്രീംകോടതിയില്‍

  • 26th October 2020
  • 0 Comments

പെരിയ കൊലപാതക കേസ് സുപ്രീംകോടതിയില്‍. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയാണ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ അന്വേഷണം സംബന്ധിച്ച് സിബിഐ യുടെ നിലപാട് സുപ്രിംകോടതി തേടിയിരുന്നുവെങ്കിലും ഇതുവരെയും സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.

Kerala

കുനിയിൽ കെ. വി ബഷീർ വധശ്രമം മുഖ്യ കണ്ണി സർജാസ്

  • 18th October 2020
  • 0 Comments

മലപ്പുറം : കുനിയിൽ സ്വദേശി കെ. വി ബഷീറിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രവാസിയായ തയ്യിൽ പട്ടാക്കൽ സ്വദേശി സർജാസ് മുഖ്യകണ്ണി. ഇയാളാണ് വിദേശത്ത് നിന്നും ബഷീറിനെ അപായപ്പെടുത്താൻ കൊട്ടേഷൻ നൽകിയെതെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ പിടിയിലായ കൊട്ടേഷൻ സംഘങ്ങൾക്ക് പണം വിദേശത്ത് നിന്നും ബാങ്ക് വഴി അയച്ചു നൽകിയതും സർജാസാണ്. നിലവിൽ ജിദ്ദയിൽ ജോലി ചെയ്യുന്ന ഇയാളെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേരളത്തിലേക്ക് എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനായി നടപടികൾ ഇതിനോടകം സ്വീകരിച്ചു […]

Kerala News

അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ഭാഗ്യലക്ഷ്മിയുൾപ്പടെ ഉള്ളവരെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യും. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്. […]

Kerala

ലാവലിന്‍ കേസ് സി ബി ഐ ശക്തമായ വസ്തുതകള്‍ നിരത്തണമെന്ന് : സുപ്രീം കോടതി

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടണമെങ്കില്‍ സി ബി ഐ ശക്തമായ വസ്തുതകള്‍ നിരത്തണമെന്ന് സുപ്രീം കോടതി. ഇതോടെ ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി 16 ലേക്ക് മാറ്റി. കേസില്‍ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. കേസിന്റെ വസ്തുതകള്‍ […]

Kerala

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ

എസ്.എൻ.സി ലാവ്‌ലിൻ കേസിൽ സുപ്രീം കോടതി ഇന്ന് വാദം തുടങ്ങിയേക്കും. കേസ് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ സിബിഐ വ്യക്തമാക്കിയിരുന്നു. കേസിൽ പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ […]

error: Protected Content !!