കെ റെയില്‍ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പൊലീസ്
സില്‍വര്‍ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പൊലീസ്. കേസ് നടപടികള്‍ അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കണമെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കല്ലിട്ടുള്ള സര്‍വേ തടഞ്ഞിടത്തെല്ലാം പൊലീസ് കേസെടുത്തിരുന്നു. വിവിധ ജില്ലകളിലായി 280ലേറെ കേസുകളാണുള്ളത്. ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ്- 38 കേസ്. കണ്ണൂരില്‍ 17 കേസും കോഴിക്കോട് 14 കേസും കൊല്ലത്ത് 10 കേസും […]









