National News

സിഗരറ്റ് വലിക്കുന്ന കാളി; മതവികാരം വ്രണപ്പെടുത്തി എന്നാരോപണം, ലീനാ മണിമേഖലയ്‌ക്കെതിരെ യുപി പൊലീസ് കേസെടുത്തു

സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ദില്ലി പൊലീസിന്റെ സൈബര്‍ വിഭാഗവും, യുപി പോലീസുമാണ് ലീന മണിമേഖലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാനഡയില്‍ പ്രദര്‍ശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റര്‍ ആണ് വിവാദത്തിലായത്. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു, ജനങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊട്ട് പിന്നാലെ ദില്ലി പൊലീസിന്റെ ഐ എഫ് എസ് വിഭാഗവും സമാന കുറ്റങ്ങള്‍ […]

Kerala News

സിപിഐ എം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു

  • 16th June 2022
  • 0 Comments

കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്‍ മാസ്റ്ററുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. 143 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും […]

Kerala News

നാദാപുരത്ത് വെട്ടേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, പ്രതിയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

  • 10th June 2022
  • 0 Comments

നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതി റഫ്‌നാസിനെതിരെ (22) വധശ്രമത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച റഫ്നാസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയുടെ വിശദമൊഴി ഇന്ന് രേഖപ്പെടുത്തും. നാദാപുരം പേരോട് സ്വദേശിനിയായ നഹീമയെ(19) വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ പെണ്‍കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു. തലയ്ക്കും നെഞ്ചിലും വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയാണ് […]

Kerala News

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി കോഴ നല്‍കിയെന്നും കഴിഞ്ഞ വര്‍ഷം […]

Entertainment News

മാനനഷ്ടക്കേസ്; ജോണി ഡെപ്പിനു വിജയം, ആംബെര്‍ ഹേര്‍ഡ് നല്‍കേണ്ടത് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണു വിര്‍ജീനിയ കോടതി ഉത്തരവിട്ടത്. ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തല്‍. വിചാരണവേളയില്‍ നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനവും വധശ്രമവും ഉള്‍പ്പെടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ആംബര്‍ കോടതിയില്‍ […]

Kerala News

വിസ്മയ കേസിൽ ഇന്ന് വിധി;വിധി ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ്

കൊല്ലം വിസ്മയ കേസിൽ ഇന്ന് വിധി. പ്രതി കിരൺ കുമാറിന്പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐയും ആയിരുന്ന കിരണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം […]

National News

‘നിന്റെ പേര് മുഹമ്മദ് എന്നാണോ’ വയോധികനെ മര്‍ദിച്ചു കൊന്ന ബിജെപി നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്

മധ്യപ്രദേശില്‍ കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രത്ലാം ജില്ലയിലെ സാര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന്‍ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മരണത്തില്‍ മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ കൊലപാതക കുറ്റം രജിസ്റ്റര്‍ ചെയ്തു. ഭന്‍വര്‍ലാലിനെ ബിജെപി നേതാവിന്റെ ഭര്‍ത്താവ് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി. ‘നിന്റെ പേര് മുഹമ്മദ് എന്നാണോ’ എന്നുചോദിച്ച് ഒരാള്‍ മര്‍ദ്ദിക്കുന്നതും ഇയാള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവിന്റെ ഭര്‍ത്താവായ ദിനേശ് കുഷ്വഹ […]

National News

ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസ്; ഓഫീസിലും വീട്ടിലുമടക്കം 15 കേന്ദ്രങ്ങളില്‍ സി.ബി. ഐ റെയ്ഡ്

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ്. പുതിയ അഴിമതി കേസിലാണ് റെയ്ഡ് നടക്കുന്നത്. ബീഹാറിലും ഡല്‍ഹിയിലുമായി 15 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ് പുറത്ത് വന്നിരിക്കുന്നത്. റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. […]

National News

കൊലക്കേസ്: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ. 34 വര്‍ഷം മുമ്പ് റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. 1988 ഡിസംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം. വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. […]

Kerala News

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ കെ സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിണറായി വിജയന്‍ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെ സിപിഎം കടുത്ത പ്രതിഷേധം […]

error: Protected Content !!