Kerala News

‘കില്ലര്‍’ വാഹനങ്ങളെ പൊളിക്കും; സംസ്ഥാനത്ത് ആദ്യം പൊളിക്കുന്നത് ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ഹമ്മര്‍

  • 8th August 2022
  • 0 Comments

സംസ്ഥാനത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊളിക്കുന്നു. തൃശൂരില്‍ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ ആണ് ആദ്യം പൊളിക്കുന്നത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്‍ റദ്ദാക്കുന്ന ആദ്യ വാഹനമാണിത്. ആര്‍സി റദ്ദാക്കിയാല്‍ കോടതി അനുമതിയോടെ ഇതു പൊളിക്കും. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ഇപ്പോള്‍ നിഷാമിന്റെ വാഹനമുള്ളത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന വാഹനമാണിത്. കണിച്ചുകുളങ്ങര എവറസ്റ്റ് […]

National News

വനിതയെ അപമാനിച്ചെന്ന കേസ്; ബിജെപി പ്രവര്‍ത്തകന്റെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍

  • 8th August 2022
  • 0 Comments

നോയ്ഡ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വനിതയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ഒരുഭാഗം ബുള്‍ഡോസറെത്തി പൊളിച്ച് നീക്കി. ഉത്തര്‍പ്രദേശ് നോയിഡയിലെ ബിജെപി പ്രവര്‍ത്തകനായ ശ്രീകാന്ത് ത്യാഗിയുടെ വീട്ടിലെ അനധികൃത കയ്യേറ്റമാണ് നോയിഡ ഭരണകൂടം പൊളിച്ചുമാറ്റിയത്. കുറച്ച് ദിവസം മുന്നെയാണ് ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ഇതിനിടെ ശ്രീകാന്ത് ത്യാഗി സ്ത്രീയെ അപമാനിച്ചെന്നാണ് പരാതി. നോയിഡ പൊലീസിന്റെ നേതൃത്വത്തില്‍ നോയിഡയിലെ സെക്ടര്‍ 93യിലുള്ള ഗ്രാന്‍ഡ് […]

Kerala News

കുത്തിയൊലിക്കുന്ന പുഴയില്‍ ‘നരന്‍’ മോഡല്‍ തടിപിടുത്തം; യുവാക്കള്‍ക്കെതിരെ കേസ്

  • 4th August 2022
  • 0 Comments

പത്തനംതിട്ട കക്കാട്ടാറില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിപിടിച്ചവര്‍ക്കെതിരെ കേസെടുത്തു. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ തടിപിടിക്കുന്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. വനംവകുപ്പും ഇവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. മഴ ശക്തമായിരുന്ന തിങ്കളാഴ്ചയാണ് കക്കാട്ടാറ്റിലൂടെ ഒഴുകി വന്ന മരം പിടിക്കാന്‍ മൂവര്‍സംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സാഹസികമായ നീന്തി ഇവര്‍ തടിയില്‍ കയറിയെങ്കിലും കരയില്‍ എത്തിക്കാന്‍ സാധിച്ചില്ല. തടി […]

Entertainment News

നഗ്ന ഫോട്ടോഷൂട്ട്; സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിനെതിരെ കേസെടുത്ത് പൊലീസ്

  • 26th July 2022
  • 0 Comments

കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തുവന്ന ബോളിവുഡ് താരം രണ്‍വീര്‍സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നടന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപ്പര്‍ മാഗസിനുവേണ്ടിയാണ് പൂര്‍ണ നഗ്നനായാണ് താരം പോസ് ചെയ്തത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ രണ്‍വീറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ […]

National News

സരയു നദിയിലൂടെ ഷർട്ടിടാതെ ബൈക്ക് ഓടിച്ചു;വീഡിയോ വൈറൽ,കേസെടുത്ത് പോലീസ്

  • 15th July 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ അയോധ്യ സരയു നദിയിലൂടെ ബൈക്ക് ഓടിച്ച് വൈറലായി പുലിവാല് പിടിച്ച് യുവാവ്.വാഹനത്തിന്റെ ടാങ്കിന്റെ ലെവലിലെ വെള്ളത്തിലൂടെ ഷര്‍ട്ട് ഇടാതെയാണ് യുവാവിന്റെ ബൈക്ക് അഭ്യാസം. നിരവധി ആളുകള്‍ നദിയില്‍ ഈ സമയം കുളിക്കുന്നുമുണ്ട്. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നയാള്‍ എടുത്ത വീഡിയോയാണ് സമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. നിയമവിരുദ്ധമാണ് അയാളുടെ പ്രവര്‍ത്തിയെന്നും ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു.വീഡിയോ വൈറലായതോടെ അയോധ്യ പോലീസ് കേസെടുത്തു ബൈക്ക് ഓടിച്ചയാളിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു. വസ്ത്രം ധരിക്കാതെ നദിക്കുള്ളില്‍ വാഹനമോടിച്ച് കളിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരേ ചെലാന്‍ […]

Kerala News

വിവാഹിതരായെന്ന് ബിഹാര്‍ സ്വദേശിനി, ഇല്ലെന്ന് ബിനോയ് കോടിയേരി; തര്‍ക്കം; കേസ് മാറ്റിവച്ചു

  • 14th July 2022
  • 0 Comments

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടിവച്ചു. ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതോടെയാണ് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടി വച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഇത് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇരുകൂട്ടരും […]

National News

ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അടക്കം 34 പേര്‍ക്കെതിരെ എന്‍.സി.ബിയുടെ കുറ്റപത്രം

  • 13th July 2022
  • 0 Comments

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന്‌ക്കേസില്‍ നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവര്‍ത്തിയെ പ്രതിയാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ കുറ്റപത്രം. റിയ ചക്രബര്‍ത്തി അടക്കം 34 പേര്‍ക്കെതിരേയാണ് കേസില്‍ എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഞ്ചാവ് വാങ്ങിയതും കൈവശംവെച്ചതും ലഹരിമരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയതും അടക്കമുള്ള കുറ്റങ്ങളാണ് റിയക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസിലെ പത്താംപ്രതിയാണ് റിയ ചക്രബര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. റിയയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയും കേസിലെ പ്രതിയാണ്. കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ […]

National News

‘സംഭാവന ദുരുപയോഗം ചെയ്തു’; മേധാ പട്കര്‍ക്കും മറ്റു 11 പേര്‍ക്കും എതിരേ കേസെടുത്ത് പോലീസ്

  • 11th July 2022
  • 0 Comments

സംഭാവനയായി ലഭിച്ച തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെതിരെ പൊലീസ് കേസ്. മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്ര വിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനെന്ന പേരില്‍ ശേഖരിച്ച തുക തിരിമറി നടത്തിയെന്നാണ് കേസ്. സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസ്. പ്രീതം രാജ് ബഡോലെ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം […]

Kerala News

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ്

കാട്ടില്‍ കയറി വീഡിയോ ചിത്രീകരിച്ച വ്ളോഗര്‍ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. വനിതാ വ്ളോഗര്‍ അമലാ അനുവിനെതിരെയാണ് കേസ് എടുത്തത്. കാട്ടില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അമ്പഴത്തറ റിവര്‍വ്വ് വനത്തിലാണ് അമല അനു വീഡിയോ ചിത്രീകരിക്കാന്‍ കയറിയത്. കാട്ടാനയുടെ ചിത്രങ്ങള്‍ ഹെലിക്യാം ഉപയോഗിച്ച് പകര്‍ത്തുകയും പിന്നീട് ഇതിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച […]

National News

കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കണം; കേസ് പിന്‍വലിക്കാന്‍ അപേക്ഷയുമായി ബിനോയിയും ബീഹാര്‍ സ്വദേശിനിയും ഹൈക്കോടതിയില്‍

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയും ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി […]

error: Protected Content !!