Kerala News

കാലിക്കറ്റ് സര്‍വ്വകലാശാല ഹോസ്റ്റലില്‍ ഗുണ്ടാ ആക്രമണം, നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്

  • 30th March 2023
  • 0 Comments

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഗുണ്ടാ ആക്രമണം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ എം.ബി സ്നേഹില്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. സംഘര്‍ഷ ദൃശ്യങ്ങള്‍പുറത്ത്. സ്ഫോടക വസ്തു എറിഞ്ഞതിനുശേഷം ഹോക്കി സ്റ്റിക്കുകളും മാരകായുധങ്ങളുമായി അക്രമികള്‍ ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് പരാതി. ശേഷം അക്രമം അഴിച്ച് വിടുകയായിരുന്നു. കായികവിഭാഗത്തിലെ ചില വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടമെന്നാണ് പരാതി. നൂറിലേറെ വരുന്ന സംഘമാണ് ഹോസ്റ്റലില്‍ അതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചത് കൂടാതെ ഹോസ്റ്റലിന്റെ ജനല്‍ച്ചില്ലുകള്‍ […]

Kerala News

കൂട്ടുകാര്‍ക്കൊപ്പമുള്ള വീഡിയോ പകര്‍ത്തി,ഫോൺ വിളിച്ച് ഭീഷണി,കാടുമൂടിയ സ്ഥലത്തേക്ക് വരണമെന്ന് പ്രതി, പീഡനം

കാലിക്കറ്റ് സർവകലാശാലയിൽ സ്കൂൾ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍.വിമുക്തഭടനും വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയുമായ പതിനെട്ടാം വീട്ടില്‍ മണികണ്ഠനാണ് (38) അറസ്റ്റിലായത്.സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.വിദ്യാര്‍ഥിനി കൂട്ടുകാരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമൊപ്പം കാട്ടിനുള്ളില്‍ നിര്‍മാണം നിലച്ച ആകാശപാത കാണാനെത്തി. ഇത് മണികണ്ഠന്‍ ഫോണില്‍ പകര്‍ത്തി. കറങ്ങിനടക്കുന്നത് രക്ഷിതാക്കളെയും പ്രിന്‍സിപ്പലിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷിതാക്കളുടെ നമ്പര്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയ പ്രതി വിദ്യാര്‍ഥികളെ പറഞ്ഞുവിട്ടു. ഒരു മണിക്കൂറിനിടയില്‍ […]

Kerala News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു;കാലിക്കറ്റ് സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡപ്പിക്കാൻ ശ്രമം.പെൺകുട്ടിയുടെ പരാതിയിൽ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍.സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വിളപ്പിലെത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെണ്കുട്ടികളിൽ ഒരാളെ മണികണ്ഠനെ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു. 12 […]

Kerala News

കാലിക്കറ്റ് സർവ്വകലാശാലയിലെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ , കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ

  • 23rd April 2022
  • 0 Comments

കാലിക്കറ്റ് സർവ്വകലാശാലയിലെ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് സിൻറിക്കറ്റിനോട് ശുപാർശ ചെയ്തതായി പരീക്ഷ കൺട്രോളർ അറിയിച്ചു.ഇക്കഴിഞ്ഞ മാർച്ച് 4 ന് നടന്ന ബിരുദ രണ്ടാം സെമസ്റ്ററിലെ റൈറ്റിംഗ് ഫോർ അക്കാദമിക്ക് ആൻ്റ് പ്രൊഫഷണൽ സക്സസ് എന്ന പരീക്ഷയിലാണ് കഴിഞ്ഞ തവണത്തെ അതേ ചോദ്യങ്ങൾ അവർത്തിച്ചത്.പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് […]

Kerala News

ലൈെംഗിക പീഡന പരാതി;കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ.കെ ഹാരിസിനെ പുറത്താക്കി

  • 16th March 2022
  • 0 Comments

ലൈെംഗിക പീഡന പരാതിയിൽ കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ആയിരുന്ന ഡോ. കെ ഹാരിസിനെ പുറത്താക്കി.ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ ഇന്ന് ചേർന്ന സിന്‍റിക്കേറ്റിന്‍റേതാണ് തീരുമാനം.കഴിഞ്ഞവർഷം ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ആയിരുന്ന ഹാരിസ് കെ കാടാമ്പുഴക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർത്ഥി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവ്വകലാശാല സസ്പെന്‍റ് ചെയ്തിരുന്നു. […]

Kerala News

ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ കൈക്കൂലി; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

  • 2nd February 2022
  • 0 Comments

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷ ഭവന്‍ അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു എം.കെ. മന്‍സൂറിനെതിരെയാണ് നടപടി. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി പണം അയച്ചതായി രേഖയുണ്ട്. പ്രഥമിക പരിശോധനയില്‍ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. സമാനമായ മറ്റൊരു പരാതി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വന്ന സ്ഥിതിക്ക് അതും പരിശോധിക്കാനൊരുങ്ങുന്നുണ്ട്.

Kerala News

കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷം;പരീക്ഷാഭവന്‍ ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും

  • 25th November 2021
  • 0 Comments

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ പരീക്ഷാഭവന്‍ ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.സംഘർഷത്തിൽ പരീക്ഷാ ഭവനിലെ ജീവനക്കാർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്.മൂന്ന് വിദ്യാർത്ഥി നേതാക്കളെ പരീക്ഷാ ഭവനിൽ പൂട്ടിയിട്ട് മർദിച്ചതായി എസ്എഫ്ഐ നേതാക്കൾ പറയുന്നു പരീക്ഷ ഭവൻ ജീവനകാരനായ ഷിബു കൂടാതെ എസ്എഫ്ഐ പ്രവർത്തകരായ അമൽ, ബിൻദേവ്, ശ്രീലേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ‘ഒരു വിദ്യാർത്ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരീക്ഷാഭവനില്‍ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് […]

കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

  • 24th October 2020
  • 0 Comments

കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്യൂ.എച്ച്.എസ് സ്പെഷ്യല്‍ കോളേജില്‍ വ്യാഴാഴ്ച്ച പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ക്വാറന്‍റൈനിലായ 30 ഓളം വിദ്യാര്‍ഥികളുടെ പരീക്ഷ മുടങ്ങും. കോവിഡ് രൂക്ഷമയി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ അനന്തമായി നീണ്ടുപോകുന്നുവെന്ന കാരണത്താല്‍ കഴിഞ്ഞ 22 നാണ് സെക്കന്‍റ് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയത്. എന്നാല്‍ അന്നുതന്നെ വിദ്യാര്‍ഥികള്‍ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വലിയ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. 20,000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്കും ഉന്നത […]

Kerala

കലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം; അന്വേഷണത്തിന്

  • 23rd September 2019
  • 0 Comments

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം ഉണ്ടായെന്ന വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പട്ടികജാതി വിദ്യാര്‍ത്ഥികളോട് അധ്യാപിക ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനോട് മന്ത്രി എ ബാലന്‍ നിര്‍ദ്ദേശിച്ചു. അധ്യാപികയായ ഡോക്ടര്‍ ഷമീനയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാര്‍ത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാന്‍സലര്‍ക്കും പൊലീസിനും പരാതി നല്‍കിയത്.

error: Protected Content !!