പാര്‍ട്ടി വിശദീകരിച്ചത് തന്നെയാണ് തന്റെയും നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്

  • 2nd December 2020
  • 0 Comments

കെഎസ്എഫ്ഇ, സിഎജി റിപ്പോര്‍ട്ട് വിവാദങ്ങളില്‍ വിശദീകരണവുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ആരുടെ വട്ട് എന്ന് ചോദിച്ചതില്‍ പാര്‍ട്ടി വിശദീകരിച്ചിട്ടുണ്ട്, അതു തന്നെയാണ് തന്റെയും നിലപാട് എന്ന് ഐസക് പറഞ്ഞു. ഇങ്ങനെയാണ് തങ്ങളുടെ പാര്‍ട്ടിയെന്നും കൊല്ലത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ നല്ലതു പറഞ്ഞിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. തനിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. മന്ത്രിയെ എത്തിക്‌സ് കമ്മിറ്റി വിളിച്ചു […]

സഭയില്‍ വയ്ക്കാത്ത സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തി ഇ.ഡി; അവകാശലംഘന നോട്ടീസ് നല്‍കി എം സ്വരാജ്

  • 23rd November 2020
  • 0 Comments

ഇതുവരെയും നിയമസഭയില്‍ വയ്ക്കാത്ത സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി എം. സ്വരാജ് എം.എല്‍.എ. ഇ.ഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സഭയുടെ അവകാശം ലംഘിക്കപ്പെടുന്നത് താന്‍ ചൂണ്ടികാട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് എം സ്വരാജ് പറഞ്ഞു. സംസ്ഥാന താല്പര്യം ഉയര്‍ത്തിപ്പിടിക്കുകയെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടുപോവുന്നത്. അന്വേഷണ ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുന്നതായും […]

‘സിഎജി സംസ്ഥാനത്ത് സൃഷ്ടിച്ചത് അസാധാരണ സാഹചര്യം, അസാധാരണ നടപടിയും വേണ്ടിവരും’; തോമസ് ഐസക്ക്

  • 19th November 2020
  • 0 Comments

സിഎജിയുടെ റിപ്പോര്‍ട്ട് അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. വലിയൊരു അനിശ്ചിതാവസ്ഥയാണ് കേരളത്തിന്റെ വികസനത്തിന് മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നത്്. ഇനി അസാധാരണ നടപടികളും വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എജി പറയുന്നത് കിഫ്ബിയെടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ്. ഇതംഗീകരിക്കാനാകില്ല. കേരള നിയമസഭ പാസാക്കിയതാണ് കിഫ്ബി നിയമം. ഇതിനെതിരായി പൊതുജനാഭിപ്രായം ഉണരണം. എന്റെ പേരിലുള്ള അവകാശലംഘനമൊക്കെ ചെറുത്. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് കേരളത്തിന്റെ വികസനത്തിന് വരാന്‍ പോകുന്നത്. എനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് ഞാന്‍ കൃത്യമായ […]

കിഫ്ബിയിലെ സിഎജി ഓഡിറ്റിങിനെ കുറിച്ച് ഐസക്ക് പറഞ്ഞതെല്ലാം പച്ചക്കള്ളം;കെ സുരേന്ദ്രൻ

  • 17th November 2020
  • 0 Comments

ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രം​ഗത്തെത്തി. ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്‍റെ ശ്രമം. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കിഫ്ബിയിലെ സിഎജി ഓഡിറ്റിങിനെ കുറിച്ച് ഐസക്ക് പറഞ്ഞതെല്ലാം പച്ചക്കള്ളം എന്ന് തെളിഞ്ഞു. തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. നിയമസഭയിൽ വയ്‌ക്കേണ്ട റിപ്പോർട്ട് പൊളിച്ചുനോക്കി രാഷ്ട്രീയ താത്പര്യങ്ങൾക്കായി ചോർത്തി. വിയോജിപ്പ് പ്രകടിപ്പിക്കാൻ ആർക്കും അവകാശം […]

‘പ്രശ്‌നം സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല, കേരളത്തിന്റെ വികസനത്തെ അത് എങ്ങിനെ ബാധിക്കുമെന്നതാണ്’ : തോമസ് ഐസക്ക്

  • 17th November 2020
  • 0 Comments

കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. കേരളത്തിന്റെ വികസനത്തെ അത് എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സിഎജിയുടെ നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ എന്നാണ് താന്‍ ചോദിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. ഈ ബാധ്യത സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം […]

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണം, തോമസ് ഐസക്കിനെതിരെ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്

  • 16th November 2020
  • 0 Comments

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷം ധനമന്ത്രി തോമസ് ഐസക്കിനെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കി. വി.ഡി.സതീശനാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്‌തെന്നും ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവുമാണെന്നാണും പറഞ്ഞാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്. അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വെക്കുകയുമാണ് […]

Kerala

സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും -ചീഫ് സെക്രട്ടറി

  • 15th February 2020
  • 0 Comments

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ 4) ഫെബ്രുവരി 12-ന് നിയമസഭയിൽ സമർപ്പിച്ചത്. നിയമസഭയിൽ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോർട്ടുകൾ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികർ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോർട്ട് ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെ കുറിച്ചാണ്. […]

error: Protected Content !!