Kerala News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്നവസാനിക്കും;

  • 3rd September 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടത് കൊണ്ട് കൊട്ടി കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. 1,76,412 വോട്ടർമാരുള്ള മണ്ഡലത്തിൽ 90,277 സ്ത്രീ വോട്ടര്‍മാരും 86,131 പുരുഷ വോട്ടർമാരുമുണ്ട് . 6,378 പേര്‍ 80-ന് വയസിനുമുകളിലുള്ളവരാണ്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും. 2021-ല്‍ ജെയ്ക് സി. തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 […]

Kerala News

മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ,എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍. സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്‍റെ കാരണം. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ ദുർബലമായ മണ്ഡലമാണ് തൃക്കാക്കര. ശക്തമായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ വോട്ടിന്റെ തൽസ്ഥിതി നിലനിർത്താൻ സാധിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ ശക്തികളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി […]

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;’എഎപിയും ട്വന്റി 20യും ബദല്‍ ശക്തിയായി മാറുമെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ്.എഎപിയും ട്വന്റി 20യും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും.എഎപിയും ട്വന്റിയും 20യും ബദല്‍ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് പറഞ്ഞു.’പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക.’ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി […]

Kerala News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്:ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫിന് പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫിന്; ഇടമലക്കുടിയില്‍ ബിജെപി

  • 8th December 2021
  • 0 Comments

സംസ്ഥാനത്തെ 32 വാർഡുകളിലെ തദ്ദേശഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി.ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി.ഇടമലക്കുടിയിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. മലപ്പുറത്ത് അഞ്ച് പഞ്ചായത്തുകളിൽ അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു.പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പള്ളിച്ചിറ വാര്‍ഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ ഡോ അജേഷ് മനോഹര്‍ വിജയിച്ചത്.എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് […]

Kerala News

മലപ്പുറം ഉപതെരഞ്ഞെടുപ്പ്;എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

  • 8th March 2021
  • 0 Comments

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. നിലവിൽ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് എ.പി.അബ്ദുള്ളക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്. എഫ്.ഐ നേതാവ് വി.പി.സാനുവിനെ തന്നെ മത്സരത്തിന് എല്‍.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് സൂചന.കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥി.

Kerala

വട്ടിയൂര്‍കാവില്‍ വി.കെ പ്രശാന്ത് ജയിച്ചു

വട്ടിയൂര്‍കാവില്‍ 2612 വോട്ടിന് വി.കെ പ്രശാന്ത് മുന്നില്‍. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷമാണ് വി.കെ പ്രശാന്ത് ഒന്നാം സ്ഥാനത്തേക്ക് വന്നത്. സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. 62.66% ശതമാനം പോളിംഗ് ആണ് ഇത്തവണ വട്ടിയൂർക്കാവിൽ രേഖപ്പെടുത്തിയത്. ഇതാദ്യമായിട്ടായിരുന്നു ഇത്രയും കുറവ് പോളിംഗ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ് പോളിംഗ് രേഖപ്പെടുത്തിയിട്ടും എൽ ഡി എഫിന് മുന്നേറ്റം. യുഡി‌എഫിന്റെ സുരക്ഷാക്കോട്ടയായ വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ തേരോട്ടമാണ്. വിജയക്കുതിപ്പിലേക്ക് എൽ […]

Kerala

എറണാകുളത്ത് കോൺഗ്രസ് തന്നെ; ടിജെ വിനോദിന് ജയം

എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിന് ജയം. 3673 വോട്ടിന്റെ ലീഡിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം. എന്നാൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ ലീഡിൽ വലിയ കുറവുണ്ടായി എന്നതാണ് വിജയം സ്വന്തമാക്കി എങ്കിലും കോൺഗ്രസിനെ ആശങ്കയിലാക്കുന്നത്. 21,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡൻ 2016ൽ മണ്ഡലത്തിൽനിന്നും വിജയിച്ചത്. ഇതിൽനിന്നുമാണ് ഭൂരിപക്ഷം 3673ലേക്ക് കുറഞ്ഞത്. തിരഞ്ഞെടുപ്പ് നടന്ന 21ന് എറണാകുളത്ത് പെയ്ത ശക്തമായ മഴയാണ് ഭൂരിപക്ഷം കുറയുന്നതിന് വലിയ കാരണമായി എന്നാണ് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ വിശദീകരണം.

Kerala News

കോന്നിയില്‍ കെ.സുരേന്ദ്രന് കനത്ത തിരിച്ചടി

കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിൽ കെ. സുരേന്ദ്രന് കനത്ത തിരിച്ചടി. ശബരിമല പ്രചരണവിഷയമാക്കുമെന്ന് ആവര്‍ത്തിച്ച് വോട്ട് തേടിയ കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ സുരേന്ദ്രന് 23000 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്. ശബരിമല ഉള്‍പ്പെടുന്ന ജില്ലയില്‍ ബി.ജെ.പി ഏറ്റവും പിന്നിലാണ്. ഇതുവരെ 87 ബൂത്തുകളാണ് ഇവിടെ എണ്ണിയത്. മഞ്ചേശ്വരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. അരൂരിലും കോന്നിയിലും വട്ടിയൂര്‍കാവിലും എറണാകുളത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.

Kerala News

വട്ടിയൂർക്കാവും, കോന്നിയും, എൽഡിഎഫിനൊപ്പം നീങ്ങുന്നു, മറ്റ് മൂന്നിടത്തും യുഡിഎഫിന് ലീഡ്

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടങ്ങളിലും യുഡിഎഫ് ലീഡ് ഉയർത്തുകയാണ് വട്ടിയൂർക്കാവിലും കോന്നിയിലുമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് തുടക്കം മുതൽ ലീഡ് നിലനിർത്തുകയാണ് 2731 വോട്ടിന്റെ ലീഡാണ് നിലവിൽ വി കെ പ്രശാന്തിനുള്ളത്. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജെനീഷ് കുമാർ ലീഡ് 4851 ആയി ഉയർത്തി. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 1511 വോട്ടിന് ലീഡ് ചെയ്യുകയാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് […]

Kerala Trending

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: അങ്കത്തിനൊരുങ്ങി മുന്നണികൾ, അഞ്ചിടത്തും ഇന്ന് കൊട്ടിക്കലാശം

നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണിയോടെ പ്രമുഖരെ അണിനിരത്തിയുള്ള കൊട്ടിക്കലാശം ആരംഭിക്കും. നാളെ നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പും നടക്കും. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന മണിക്കൂറിൽ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എൻഡിഎ […]

error: Protected Content !!