വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണു മരിച്ചു
എറണാകുളം: കൊച്ചിയില്‍ വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്മി. രാവിലെ ബസില്‍ സ്‌ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരില്‍ വെച്ച് ശ്രീലക്ഷ്മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസില്‍ നിന്നിറങ്ങിയ ഉടന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.