Kerala kerala

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

എറണാകുളം: നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കുണ്ട്. കട്ടപ്പന എറണാകുളം ബസ്സാണ് മണിയന്‍പാറയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

kerala Kerala

കണ്ണൂരില്‍ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. ചാല സ്വദേശി സരോജിനി(75) ആണ് മരിച്ചത് . ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.

kerala Kerala Trending

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ പിടിയില്‍

  • 20th February 2025
  • 0 Comments

കോഴിക്കോട്: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ പിടിയില്‍. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടില്‍ ശ്രീനാഥി(22)നെയാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പരാതിക്കാരിയായ വിദ്യാര്‍ഥിനി രാവിലെ കൊയിലാണ്ടി ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് കയറിയതായിരുന്നു. ബസ് എലത്തൂരില്‍ എത്തിയപ്പോഴാണ് പ്രതി വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമശ്രമം നടത്തിയത്. കോഴിക്കോട് ഇറങ്ങിയ ഉടന്‍ വിദ്യാര്‍ഥിനി വനിത പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് വനിത പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ശ്രീസിത, സി.പി.ഒമാരായ ജീന്‍സു, […]

Kerala kerala

കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

തിരുവനന്തപുരം: 2025-2026 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് […]

Kerala kerala

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തില്‍ ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്. അപകടത്തില്‍ ഒരുമരണം അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. […]

kerala Kerala

പറവൂരില്‍ നിയന്ത്രണം വിട്ട് സ്വകാര്യബസ് മരത്തിലിടിച്ചു; 30 പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം പറവൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്റ്റിയറിങ് തകരാര്‍ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ ഫിറ്റ്നസ് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. യാത്രയ്ക്കിടെ സ്റ്റിയറിങ്ങിന്റെ ഭാഗങ്ങള്‍ അഴിഞ്ഞുവീണെന്നാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബസിന്റെ ടയറുകള്‍ തേഞ്ഞുതീര്‍ന്ന് കമ്പി പുറത്തുകാണുന്ന നിലയിലായിരുന്നു. വള്ളുവള്ളി അത്താണിയില്‍ ഇന്ന് […]

Kerala kerala

കണ്ണൂര്‍ വളക്കൈയിലെ സ്‌കൂള്‍ ബസ് അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. […]

Kerala kerala

സര്‍ക്കാറിന്റെ പുതുവത്സര സമ്മാനം; കോഴിക്കോട് ബാംഗ്ലൂര്‍ നവകേരള ബസ് സര്‍വീസ് ആരംഭിച്ചു

കോഴിക്കോട് നിന്ന് ബാഗ്ലൂര്‍ക്കുള്ള യാത്രക്കാര്‍ക്ക് സര്‍ക്കാറിന്റെ പുതുവത്സര സമ്മാനമായി നവകേരള ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ച ബസ് വൈകീട്ട് നാലരയോടെ ബാഗ്ലൂരെത്തും. യാത്രക്കാര്‍ക്ക് സഹായകരമാവുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ബസിന്റെ സര്‍വീസ് പുനരാംഭിച്ചിരിക്കുന്നത്. വലിയ മാറ്റങ്ങളുമായാണ് നവകേരള ബസ് ഇത്തവണ നിരത്തുകളിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാകത്തില്‍ 11 സീറ്റുകളാണ് ബസില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. അതോടെ സീറ്റുകളുടെ എണ്ണം 37 ആയി. യാത്രക്കാരുടെ സുഖകരമായ യാത്ര ലക്ഷ്യമിട്ട് വേറെയും ചില […]

kerala Kerala

നവകേരള ബസ് വീണ്ടും നിരത്തില്‍; യാത്രാനിരക്ക് കുറച്ചു

  • 27th December 2024
  • 0 Comments

കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും. പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്‌കലേറ്റര്‍, പിന്‍ ഡോര്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുന്‍ഭാഗത്ത് മാത്രമാകും ഡോര്‍ ഉണ്ടാവുക. ശൗചാലയം ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയില്‍ 930 രൂപയാണ് ഈടാക്കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി […]

Kerala kerala

യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവം; മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങി

  • 2nd December 2024
  • 0 Comments

ഇടുക്കി കട്ടപ്പന ബസ് സ്റ്റന്‍ഡില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. ബൈസണ്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന് വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി. കട്ടപ്പന പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ ആണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ട് 7മണിയോടുകൂടിയാണ് അപകടം. അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്, സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാര്‍ക്കുള്ള കസേരയില്‍ ഇരിക്കുകയായിരുന്ന കുമളി സ്വദേശി […]

error: Protected Content !!