യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവം; മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങി
ഇടുക്കി കട്ടപ്പന ബസ് സ്റ്റന്‍ഡില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. ബൈസണ്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന് വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി. കട്ടപ്പന പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ ആണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ട് 7മണിയോടുകൂടിയാണ് അപകടം. അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്, സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാര്‍ക്കുള്ള കസേരയില്‍ ഇരിക്കുകയായിരുന്ന കുമളി സ്വദേശി […]