പ്രവാസിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതികൾ പിടിയിൽ
വെഞ്ഞാറമൂട് പ്രവാസിയായ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീ വെച്ച് നശിപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. അനിൽ കുമാർ, രാജ് കുമാർ എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ കൈയിൽ ഇന്ധന കുപ്പിയുമായെത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ […]
