Kerala

ടൂറിസം വികസത്തിന് 500 കോടി; സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും; ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി

  • 5th February 2024
  • 0 Comments

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാകാന്‍ കേരളത്തിന് കഴിയും. ടൂറിസം വികസത്തിന് 500 കോടി രൂപ അനുവദിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നയം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും. വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ നയം. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും- ധനമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി. ഡിജിറ്റല്‍ […]

Kerala

റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചു; 180 രൂപയാക്കി; തുക കുറഞ്ഞതില്‍ പ്രതിപക്ഷ പ്രതിഷേധം

  • 5th February 2024
  • 0 Comments

തിരുവനന്തപുരം: കേരള ബജറ്റില്‍ സംസ്ഥാനത്ത് റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. 10 രൂപ കൂട്ടി 180 രൂപയായാണ് താങ്ങുവില വര്‍ധിപ്പിച്ചത്. നിലവില്‍ 170 രൂപയാണ് താങ്ങുവില. മന്ത്രി താങ്ങുവില വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ എം എല്‍ എമാര്‍ എന്ത് വര്‍ധനവാണിതെ്‌നന് വിളിച്ചു ചോദിച്ചു. കോട്ടയത്ത് റബ്ബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷന്‍ മേഖലയില്‍ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പൊതു സംരംഭങ്ങള്‍ […]

Kerala

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി; മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി; ധനമന്ത്രി

  • 5th February 2024
  • 0 Comments

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റില്‍ അനുവദിച്ചു. വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയിലെ കേരല പദ്ധതിക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് മൂവായിരം കോടി അനുവദിക്കും. കാര്‍ഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാന്‍ രണ്ട് കോടി അനുവദിച്ചു.

Kerala

വിഴിഞ്ഞം തുറമുഖ കവാടം; മേയില്‍ തുറക്കുമെന്ന് മന്ത്രി

  • 5th February 2024
  • 0 Comments

. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖം. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ചൈന മാതൃകയില്‍ ഡെവലപ്‌മെന്റ് സോണ്‍ തുടങ്ങും. വിഴിഞ്ഞത്തെ അതിദരിദ്രരെ പ്രത്യേക പരിഗണന നല്‍കി ഉയര്‍ത്തും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇക്കോടൂറിസത്തിലും സ്വകാര്യ പങ്കാളിത്തം വരും. 5000 കോടി രൂപ ഇത്തരത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ […]

Kerala

ബജറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം; കേരളം തളരില്ലെന്നും തകരില്ലെന്നും തകര്‍ക്കാനാവില്ലെന്നും ധനമന്ത്രി

  • 5th February 2024
  • 0 Comments

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ 2024-25 വര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിവിടുകയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ്. കേരളം തളരില്ലെന്നും തകരില്ലെന്നും തകര്‍ക്കാനാവില്ലെന്നും വ്യക്തമാക്കിയ ധനമന്ത്രി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. കേന്ദ്രത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ സംസ്ഥാനം പ്ലാന്‍ ബിയെ കുറിച്ച് ആലോചിക്കണം. ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടു പോകാനാവില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടു […]

Kerala

കേരളത്തില്‍ പ്രതീക്ഷയുടെ സൂര്യോദയം; ബജറ്റ് അവതരണം തുടങ്ങി; കെ എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ്

  • 5th February 2024
  • 0 Comments

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണ് ഇത്. കേരളത്തിലെ സമ്പദ് ഘടന ഒരു സൂര്യോദയ സമ്പദ് ഘടന ആയി മാറുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളവിരുദ്ധരെ അഘാതമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തെ മുറിഞ്ഞുപോയ നാട് എന്ന് ചില കേരള വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. കേരളം മുന്നേറുകയാണ്. സമ്പദ് ഘടനയുടെ ബലഹീനതയില്‍ ആശങ്കയുണ്ട്. ഇപ്പോള്‍ ഇതില്‍ മുന്നോട്ട് പോകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

National

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; രാജ്യം ഉറ്റുനോക്കുന്നു

  • 1st February 2024
  • 0 Comments

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും. രാവിലെ 11 മണിക്കാണ് ധനമന്ത്രി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ […]

Kerala kerala politics

ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന; കൊടുക്കാനുള്ളത് 5 മാസത്തെ കുടിശിക

  • 23rd January 2024
  • 0 Comments

സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന. അഞ്ചുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയിട്ടാണ് ധനമന്ത്രി അടുത്തമാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്. 2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1600 ആക്കിയത്. കെ.എന്‍. ബാലഗോപാല്‍ ഇതിനകം മൂന്ന് ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ 2500 ആക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം എങ്കിലും […]

Kerala

നിയമസഭാ സമ്മേളനം ജനുവരി 25 മുതല്‍; സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

  • 10th January 2024
  • 0 Comments

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം തുടങ്ങുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം ചേരുന്നത്.

National

ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യം; ബജറ്റിൽ അനുവദിച്ചത് 2.40 ലക്ഷം കോടി

  • 1st February 2023
  • 0 Comments

ദില്ലി: കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി. റെയിൽവേയിൽ സമ​ഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ […]

error: Protected Content !!