ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ബജറ്റ്
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സമഗ്രമായ വളര്‍ച്ച ലക്ഷ്യം വെച്ച് 363951000 കോടി രൂപ വരവും 344199080 കോടി രൂപ ചെലവും 19751920 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ഭരണസമിതി അംഗീകരിച്ചു.വൈസ് പ്രസിഡണ്ട് കെ.പി.കോയയാണ് ബജറ്റ് അവതരിപ്പിച്ചത്.പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ സുരക്ഷിത ഭവനമൊരുക്കു ന്നതിനായി പൊതു വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും കൂടി 1 കോടി 38 ലക്ഷം രൂപ വകയിരുത്തിയട്ടുണ്ട്. ഇതു കുടാതെ ലൈഫ് പദ്ധതിക്കായി […]
