കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് തകർത്ത സംഭവം : പോലിസിനോട് കേസെടുക്കാൻ നിർദേശിച്ച് കോടതി
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ മറവില്‍ യാത്രക്കാരന്റെ വന്‍ വിലയുള്ള വാച്ച് കേടാക്കിയ സംഭവത്തില്‍ പോലിസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. പരാതിക്കാരന്റെ അഭിഭാഷകന്‍ കെ കെ മുഹമ്മദ് അക്ബറാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച് കസ്റ്റംസ് പരിശോധിച്ച, വാച്ച് യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത നിലയിലായിരുന്നു. ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലേറെ നല്‍കി സഹോദരന്‍ […]
