Kerala News

ബാരിക്കേഡുകൾ വെച്ച് റോഡുകൾ അടച്ചു; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

  • 4th August 2021
  • 0 Comments

കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കാസർകോട് കർണാടക അതിർത്തിയിലെ പല റോഡുകളും ദക്ഷിണ കന്നഡ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ഔദ്യോഗിക അതിർത്തികൾക്ക് പുറമെ 12 റോഡുകൾ വഴി മാത്രമാണ് കാസർകോട്ടേയ്ക്കും തിരിച്ചും പ്രവേശനം അനുവദിക്കൂ എന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, തലപ്പാടി ചെക്പോസ്റ്റ് വഴി കർണാടകയിലേക്ക് പോകാൻ രോഗികൾക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും. രണ്ട് […]

Kerala News

അതിർത്തിയിൽ പരിശോധന കർശനമാക്കി കേരളം

  • 19th April 2021
  • 0 Comments

വാളയാറില്‍ അതിര്‍ത്തി കടന്നെത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇന്ന് മുതല്‍ പ്രവേശനം നല്‍കുന്നുള്ളൂ. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പൊലീസ് തീരുമാനം. സംസ്ഥാനത്തിന്റെ മറ്റ് അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. ആദ്യ ദിനം ആര്‍ടിപിസിആര്‍ ഫലം കാര്യമായി പരിശോധിച്ചില്ലെങ്കിലും ചൊവാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പരിശോധന നടത്തിയ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റ് സമുച്ചയം കേന്ദ്രീകരിച്ച് സംവിധാനങ്ങള്‍ ഒരുക്കാനാണ് നീക്കം അവശ്യ സര്‍വീസുകള്‍, ചരക്ക് വാഹനങ്ങള്‍ […]

Kerala News

നിയമസഭ തിരഞ്ഞെടുപ്പ്; കുമളി അതിർത്തിയിൽ പരിശോധന കർശനമാക്കി

  • 16th March 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലയിലെ നാല് ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാനാണ് തേനി – ഇടുക്കി ജില്ല ഭരണകൂടങ്ങളുടെ തീരുമാനം.കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, തമിഴ്‌നാട് പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. അതിര്‍ത്തി വഴിയുള്ള പണമൊഴുക്കും ലഹരി കടത്തും തടയുന്നതോടൊപ്പം ഇരട്ട വോട്ടുകള്‍ തടയാനുള്ള കര്‍ശന നടപടിയും സ്വീകരിക്കും. ചെക്ക് പോസ്റ്റിനു പുറമെ റോസാപ്പൂക്കണ്ടം, രണ്ടാം മൈല്‍ തുടങ്ങിയ വനപാതകളിലും പരിശോധന നടത്തി. ലഹരി കടത്തും, പണമൊഴുക്കും തടയുകയാണ് പ്രധാന […]

കാശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; ക്യാപ്റ്റനടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു

വടക്കന്‍ ക്ശമീരിലെ കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ പട്രോളിങ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

error: Protected Content !!