International News

പത്തുകോടി കോവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ നശിപ്പിച്ചു;കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

  • 22nd October 2022
  • 0 Comments

കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല.ലഭ്യമായ മൊത്തം സ്റ്റോക്കിൽ ഏകദേശം 100 ദശലക്ഷം ഡോസുകൾ കഴിഞ്ഞ വർഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ വാക്‌സിൻ മാനുഫാക്‌ചേഴ്‌സ് നെറ്റ് വർക്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം.രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധവാക്‌സിനുകള്‍ മരുന്നുകമ്പനികളില്‍നിന്ന് വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വാക്‌സിനേഷനായി കേന്ദ്രബജറ്റില്‍ അനുവദിച്ച 4237 കോടി രൂപയും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് മടക്കിനല്‍കി. ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് തുടരുകയാണ്. […]

National News

18 കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ബൂസ്റ്റര്‍ ഡോസ്, വെള്ളിയാഴ്ച മുതല്‍ 75 ദിവസം

  • 13th July 2022
  • 0 Comments

കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി. 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്‌സീന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 […]

National News

ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി; ആദ്യഘട്ട പരീക്ഷണം 900 ആളുകളിൽ

  • 28th January 2022
  • 0 Comments

മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽക്കുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി. 900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും. ഇതിനിടെ കൗമാരക്കാരിലെ വാക്സിനേഷൻറെ മാനദണ്ഡങ്ങളിൽ കേന്ദ്രം വ്യക്തത വരുത്തി. 2022 ജനുവരിയിൽ 15 വയസ് പൂർത്തിയാകുന്നർക്ക് വാക്സീൻ സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് കൂടി നൽകുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രം പുനപരിശോധിക്കും. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും […]

National News

കൊവിഡ് മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രം വാക്സീൻ സ്വീകരിക്കുക കരുതല്‍ ഡോസിനും ബാധകം വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

  • 22nd January 2022
  • 0 Comments

കൊവിഡ് മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീൻ എടുക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേർക്കാണ് കൊവിഡ് വാക്സീൻ നൽകിയത്. സംസ്ഥാനങ്ങളിൽ വാക്സീൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം.വാക്സീൻ ഇടവേള […]

National News

ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ വേണ്ട; കേന്ദ്ര സർക്കാർ തീരുമാനം

  • 27th December 2021
  • 0 Comments

ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻവേണ്ടെന്നും നൽകുന്നത് ബൂസ്റ്റർ ഡോസല്ലെന്നും കേന്ദ്ര സർക്കാർ. മുൻകരുതൽ ഡോസായി ഇപ്പോൾ എടുത്ത വാക്സീൻ തന്നെ നല്കാമെന്നും . ബൂസ്റ്റർ ഡോസായി വ്യത്യസ്ത വാക്സീൻ വേണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രണ്ടു വാക്സീൻ സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് മുൻകരുതൽ വാക്സീൻ സ്വീകരിക്കാം.ഇതിനിടെ വടക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന നിലയാണ്. രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍ […]

National News

ബൂസ്റ്റർ ഡോസ് രണ്ടാം ഡോസെടുത്ത് ഒമ്പത് മുതല്‍ 12 മാസത്തിന് ശേഷമെന്ന് റിപ്പോർട്ടുകൾ

  • 26th December 2021
  • 0 Comments

രാജ്യത്ത് കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകര്‍ക്കുമെല്ലാം ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ലഭ്യമാക്കി കൊണ്ടിരിക്കുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകളുടെ ഇടവേളകള്‍ പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ജനുവരി മൂന്ന് മുതല്‍ 18 […]

National News

രാജ്യത്ത് 60 കഴിഞ്ഞവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റർ ഡോസിന് അനുമതി ,15നും 18നും ഇടയ്ക്കുള്ള കുട്ടികൾക്കുള്ള വാക്സിൻ യജ്ഞം ജനുവരി മുതൽ

  • 26th December 2021
  • 0 Comments

രാജ്യത്ത് 15നും 18നും ഇടയ്ക്കുള്ള കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ 2022 ജനുവരി മൂന്നിന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജനുവരി 10ന് ആരംഭിക്കും. 60 വയസിന് മുകളിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട […]

National News

ഒമിക്രോണ്‍ വ്യാപന ആശങ്ക ;ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന് ഐ.എം.എ

  • 6th December 2021
  • 0 Comments

എല്ലാ കോവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) . ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ബൂസ്റ്റ‍ർ ഡോസ് നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും ,പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകണമെന്നും കുട്ടികൾക്കുള്ള വാക്സീനേഷൻ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കുമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ […]

National News

ഒമിക്രോണ്‍; ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ

  • 3rd December 2021
  • 0 Comments

ഇന്ത്യയിൽ ഒമിക്രോണ്‍ ആശങ്ക വളരുന്ന സാഹചര്യത്തിൽ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസ‍ർക്കാരിന് മുന്നിൽ വച്ചിരുന്നു.വിദഗ്ധ സമിതി ഇതിനെ കുറിച്ച് തീരുമാനമെടുക്കും.അതേസമയം ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയതായും ഇവരിൽ 18 പേർ കൊവിഡ് പൊസിറ്റീവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു കൊവിഷീൽഡ് വാക്സീനെ ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ […]

National News

ബൂസ്റ്റർ ഡോസായി കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കണം; അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

  • 2nd December 2021
  • 0 Comments

ബൂസ്റ്റർ ഡോസായി കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി ഡിസിജിഐക്ക്അപേക്ഷ നൽകി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.ആസ്ട്രസെനക്ക വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസിൽ കേന്ദ്രസർക്കാർ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിരുന്നു.ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോൺ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.ബൂസ്റ്റർ ഡോസിൽ കേന്ദ്രസർക്കാർ […]

error: Protected Content !!