പുള്ളാവൂരിൽ വയലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കുന്ദമംഗലം: പുള്ളാവൂരിൽ വയലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുള്ളാവൂർ കുഞ്ഞിപറമ്പത്ത് വേലായുധന്റെ ഉടമസ്ഥതയിലുള്ള വയലിലാണ് ശനിയാഴ്ച രാവിലെ 8 മണിയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അടക്കപെറുക്കാനെത്തിയ സ്ഥലമുടമയാണ് മൃതദേഹം കണ്ടത്. വയലിന്റെ സമീപത്ത് നിന്നും ചീഞ്ഞ മണം വരുന്നത് സമീപ വാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അത് കോഴി വെയ്സ്റ്റ് ആണെന്നു തെറ്റിധരിച്ചു. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ട്. ജില്ല ഡപ്യൂട്ടി പോലീസ് കമ്മീഷണർ ജമാലുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം […]