അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടം; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷി (45) ന്റെ മൃതദേഹമാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. അച്ചൻകോവിലാറിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ചെറുകോൽ മനാശെരിൽ വിനീഷ്, ചെന്നിത്തല സ്വദേശി,വൃന്ദാവനത്തിൽ രാഗേഷ്, എന്നിവർ […]
