kerala Kerala Local Trending

തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍; ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍

  • 21st August 2024
  • 0 Comments

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോര്‍ഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതിലുള്ള പ്രതിഷേധമാണിതെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ബി.ജെ.പിയുടെ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറിനും […]

Kerala kerala kerala politics

നയിക്കാന്‍ നായകന്‍ വരട്ടെ; കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡ്

  • 15th June 2024
  • 0 Comments

കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. നയിക്കാന്‍ നായകന്‍ വരട്ടെയെന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും പരാമര്‍ശമുണ്ട്. കണ്ണൂര്‍, സ്റ്റേഡിയം പരിസരത്താണ് പോസ്റ്റര്‍ സ്ഥാപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ്. സംഭവം വിവാദമായി തുടങ്ങിയതോടെ ഫ്ളക്സ് ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു.

kerala Kerala kerala politics

സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി; എസ്എഫ്‌ഐ കൊന്നതെന്ന ബോര്‍ഡുമായി കെഎസ്‌യു

  • 2nd March 2024
  • 0 Comments

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി. ‘എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക’ എന്നായിരുന്നു ഫ്‌ലെക്‌സ് ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബോര്‍ഡിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്കിടെ കെഎസ്‌യു അവരുടെ ഫ്‌ലെക്‌സ് ബോര്‍ഡുമായി എത്തി. ‘എസ്എഫ്‌ഐ കൊന്നതാണ്’ എന്നെഴുതിയ ബോര്‍ഡാണ് കെഎസ്‌യു സ്ഥാപിച്ചത്. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ […]

error: Protected Content !!