Trending

അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ബീഹാറിൽ സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു

ബിഹാറിലെ സരണില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്കെത്തിയത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സരണിലെ സംഘര്‍ഷങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. ഇവിടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. എസ്‌പിയും ജില്ലാ മജിസ്ട്രേറ്റും […]

National

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡീയോകള്‍ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ട് ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനു ശേഷം സ്‌പോട്ട് ഇന്‍ക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അശ്ലീല ക്ലിപ്പുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച രണ്ട് പെന്‍ഡ്രൈവുകളും കമ്പ്യൂട്ടര്‍ സിപിയുവും എസ്‌ഐടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാല്‍ […]

National

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തി; കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തിയെന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെന്‍ഡ്രൈവിലാണ് ഇയാള്‍ വീഡിയോ ചേര്‍ത്തിയത്. ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, താനല്ല വീഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസാണ് അത് ചെയ്തതെന്നും ആരോപിച്ച് ഇദ്ദേഹം രംഗത്തുവന്നിരുന്നു.

National

മുസ്ലീം വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

ബംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. ഇന്നലെ വൈകീട്ട് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വീഡിയോക്കെതിരായ പരാതിയിലാണ് അറസ്റ്റ്. സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ.

Kerala National News

ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്;കൊടും ചൂടിന് മേലെ സംസ്ഥാനത്ത് കൊട്ടിക്കലാശം

  • 24th April 2024
  • 0 Comments

പരസ്യപ്രചാരണം തീരാനിരിക്കെ സംസ്ഥാനത്തെ ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിന്‍റെ ആവേശത്തിലാണിപ്പോള്‍ നാട്.ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്‍റെ അവസാനലാപ്പിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും […]

kerala kerala politics Local National News Politics

കേരളത്തിൽ ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമോ? ചോദ്യവുമായി വി ഡി സതീശൻ

  • 24th April 2024
  • 0 Comments

സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു.തെരഞ്ഞെടുപ്പിൽ യുഡിഎഫ് എല്ലാ […]

National

സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി; ഏക സിവില്‍ കോഡ്; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

  • 14th April 2024
  • 0 Comments

ന്യൂഡല്‍ഹി: മോദിയുടെ ഗാരന്റി എന്ന ആശയത്തില്‍ ഊന്നി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും. ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി. അഴിമതിക്കെതിരെ കടുത്ത നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നെഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ് […]

National

ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചു; ജല്‍ഗാവ് എം.പി ഉന്‍മേഷ് പാട്ടീല്‍ പാര്‍ട്ടി വിട്ടു; ശിവസേനയില്‍ ചേര്‍ന്നു

  • 4th April 2024
  • 0 Comments

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജല്‍ഗാവ് എം.പി ഉന്‍മേഷ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. ഉന്‍മേഷിന്റെ അപ്രതീക്ഷിത ചുവടുമാറ്റം മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. വടക്കന്‍ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ശക്തനായ നേതാവായിരുന്നു പാട്ടീല്‍. പാട്ടീലിന്റെ പിന്‍മാറ്റം മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. 2019ലാണ് ഉന്‍മേഷിന് ബി.ജെ.പി ജല്‍ഗാവില്‍ ടിക്കറ്റ് നല്‍കിയത്.

National Sports

കോണ്‍ഗ്രസിന് തിരിച്ചടി; ബോക്സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

  • 3rd April 2024
  • 0 Comments

ന്യൂഡല്‍ഹി: ബോക്സിംഗില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദില്ലി നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിംഗ് പരാജയപ്പെട്ടിരുന്നു.ഇത്തവണ അദ്ദേഹം ഹരിയാനയില്‍ ഭിവാനി- മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

National

വരുണ്‍ ഗാന്ധി ബിജെപി വിടുമോ? പ്രതികരിച്ച് മനേക ഗാന്ധി

  • 2nd April 2024
  • 0 Comments

ലഖ്‌നോ: മകനും പിലിഭിത്തിലെ സിറ്റിങ് എം.പിയുമായ വരുണ്‍ ഗാന്ധിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ ആദ്യമായി പ്രതികരിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. വരുണ്‍ ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അദ്ദേഹത്തോടെ തന്നെ ചോദിക്കൂ എന്നായിരുന്നു മനേകയുടെ പ്രതികരണം.സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു ഒഴിവാക്കിയതിനു പിന്നാലെ ഇന്‍ഡ്യ സഖ്യം വരുണിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ 10 ദിവസത്തെ പ്രചരണത്തിനെത്തിയതായിരുന്നു മനേക. ബി.ജെ.പിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അവര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. ‘ബി.ജെ.പിയിലായിരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. […]

error: Protected Content !!