ബിജെപി സ്ഥാനാർഥി ആര്‍. ശ്രീലേഖയുടെ ‘ഐ.പി.എസ് വെട്ടി’ തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം∙ കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കമ്മിഷന്‍ മായ്ച്ചു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി ബാക്കിയിടങ്ങളില്‍ റിട്ടയേഡ് എന്നു ചേര്‍ക്കുകയും ചെയ്തു. […]









