kerala politics

ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരക്കുപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ല; കെ . ഇ ഇസ്മായില്‍

  • 16th December 2023
  • 0 Comments

പാലക്കാട്: ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരക്കുപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായില്‍. പാര്‍ട്ടിയുടെ കീഴ്വഴക്കം ലംഘിച്ചതായ സംശയം പാര്‍ട്ടിക്കാര്‍ക്കും വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”28നു കൂടുന്ന സ്റ്റേറ്റ് കൗണ്‍സിലില്‍ ഔദ്യോഗിക സെക്രട്ടറിയെ പ്രഖ്യാപിക്കും. ഇത്ര തിരക്കുപിടിച്ച് പുതിയ സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്ന സംസാരം അന്ന് ചേര്‍ന്ന കമ്മിറ്റിയിലുണ്ടായെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നു. അതുകണ്ടാണ് ഞാനും ആ അഭിപ്രായം പറഞ്ഞത്.”-കെ.ഇ ഇസ്മായില്‍ പറഞ്ഞു.

Kerala News

അഗ്നിപഥ് സമൂഹത്തെ സൈന്യവല്‍ക്കരിക്കുന്നു. ഹിറ്റ്ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര നീക്കം – ബിനോയ് വിശ്വം

  • 18th June 2022
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയില്‍ വിമര്‍ശനവുമായി മുന്‍ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. ഹിറ്റ്ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. അഗ്‌നിപഥ് സമൂഹത്തെ സൈന്യവല്‍ക്കരിക്കുന്നു. ഇത്തരം പദ്ധതിയുടെ വഴികാട്ടികള്‍ ഹിറ്റ്ലറും മുസോളിനിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരെ യുദ്ധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയം പഠിപ്പിച്ച് ആര്‍എസ്എസിന്റെ ഇരുണ്ട താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നയത്തിന്റെ ആവിഷ്‌കാരമാണ് അഗ്‌നിപഥ്. ഇത്തരം പദ്ധതികളുടെ വഴികാട്ടികള്‍ ഇന്ത്യക്കാരല്ല. ഇത് ജര്‍മ്മനിയിലും ഇറ്റലിയിലും നടപ്പാക്കിയ പദ്ധതിയാണിതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഈ […]

National News

വാറങ്കല്‍ ഭൂസമരം; ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് ബിനോയ് വിശ്വം എംപിയും തക്കലപ്പള്ളി ശ്രീനിവാസ റാവു തുടങ്ങിയവര്‍ സമരസ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചതോടെ വാറങ്കല്‍ സുബദാരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എംപിയെ വാറങ്കലിലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും […]

Kerala News

‘പ്രസ്താവന തികച്ചും അപക്വം ‘മുന്നണിയെ ബാധിക്കുമെന്ന് ഓര്‍ത്തില്ല’; ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വിമര്‍ശനം

  • 5th January 2022
  • 0 Comments

കോൺഗ്രസ് അനുകൂല പരാമർശത്തിൽ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം.പ്രസ്താവന അനവസരത്തിലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കാതെയുളള അഭിപ്രായമായിപ്പോയന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രതികരണത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി.പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി.കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ്. സംഘടനകള്‍ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Kerala News

‘അദ്ദേഹം പറഞ്ഞത് യാഥാര്‍ത്ഥ്യം’പിന്തുണച്ച് കാനം എല്ലായിടത്തും കോണ്‍ഗ്രസിന് ബദലാകാന്‍ ഇടതുപക്ഷത്തിനാകില്ല

  • 3rd January 2022
  • 0 Comments

ബിനോയ് വിശ്വം എംപിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാനാകില്ലെന്നാണ് സിപിഐ നിലപാടെന്ന് കാനം പറഞ്ഞു.അദ്ദേഹം ഒരു യാഥാര്‍ത്ഥ്യമാണ് പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് സിപിഐഎമ്മിന്റെയും ബിനോയ് പറഞ്ഞത് സിപിഐയുടേയും നിലപാടാണ്. രണ്ടുനിലപാടുള്ളതുകൊണ്ടാണല്ലോ രണ്ട് പാര്‍ട്ടിയായി നില്‍ക്കുന്നത്’. അതേസമയം ഇന്ത്യയുടെ പൊതു രാഷ്ട്രീയ നിലപാടുകളില്‍ സിപിഐയ്ക്കും സിപിഐഎമ്മിനും ഒരേനിലപാടാണെന്നും കാനം വ്യക്തമാക്കി.

Kerala News

‘ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം’; കോടിയേരി

  • 3rd January 2022
  • 0 Comments

ബിനോയ് വിശ്വം എം പിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം ഇന്നലെ നടത്തിയ പ്രസ്താവന.പി ടി തോമസ് അനുസ്മരണയോഗത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Kerala

ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും;ബിനോയ് വിശ്വം

  • 1st February 2021
  • 0 Comments

കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് കേന്ദ്രം അവതരിപ്പച്ചതെന്ന് കേന്ദ്ര ബജറ്റിനെതിരെ എം. പി ബിനോയ് വിശ്വം. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും? പാവങ്ങളുടെ ജീവിതങ്ങള്‍, തൊഴിലല്ലായ്മ, വിലവര്‍ധനവ്, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഈ അടുത്ത ദശകങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം. ഇതിനൊന്നും തൃപ്തികരമായ ഉത്തരമൊന്നും കൊടുക്കാത്ത കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണിത്. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ […]

Local News

‘കര്‍ഷകസമരം; കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം’ ബിനോയ് വിശ്വം

  • 7th January 2021
  • 0 Comments

കര്‍ഷക വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ബിനോയ് വിശ്വം എം.പി. ഓള്‍ കേരള മില്‍മ ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് എംപി വിഷയത്തില്‍ ആഹ്വാനമുന്നയിച്ചത്. രാജ്യത്തു നടന്നു വരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓള്‍ കേരള മില്‍മ ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടന കര്‍മ്മം ബഹു. ശ്രീ ബിനോയ് വിശ്വം എം.പി. നിര്‍വ്വഹിച്ചു. 07.01.2021 രാവിലെ 9.45 ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും മില്‍മ ഹെഡ് […]

News

ജെഎന്‍യു വിസിയെ മാറ്റണം; ബിനോയ് വിശ്വം എംപി കത്ത് നല്‍കി

ജെഎന്‍യുവില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വിസി ജഗദീഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പി കത്ത് നല്‍കി. കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ജെഎന്‍യു കാമ്പസ് സന്ദര്‍ശിച്ചിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. അതേസമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്ന് ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച […]

Kerala

മംഗളൂരുവില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയില്‍.

  • 21st December 2019
  • 0 Comments

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്. മംഗളൂരുവില്‍ നിന്നാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചു. കര്‍ഫ്യൂ ലംഘിക്കാനാണ് തീരുമാനമെന്ന് ഇന്നലെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇന്ത്യ എല്ലാവരുടേയുമാണെന്നും പൗരത്വഭേദഗതി നിയമം നടപ്പിലാക്കി ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ […]

error: Protected Content !!