68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്;അപർണാ ബാലമുരളിക്കും ബിജുമേനോനും സാധ്യത,സൂര്യയും പട്ടികയിൽ
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം നാല് മണിയോടെയാണ് പ്രഖ്യാപനം. മികച്ച നടിയായി അപർണ ബാലമുരളി പരിഗണയിലുണ്ട്. മികച്ച സഹനടനുള്ള അന്തിമ പട്ടികയിൽ ബിജു മേനോനും ഇടം നേടി. മികച്ച നടനുള്ള പട്ടികയിൽ സൂര്യ, അജയ് ദേവ്ഗൺ എന്നിവരുമുണ്ടെന്നാണ് സൂചന. അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‍കാരത്തിനാണ് […]