കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു;ഗംഗാനദി അതിര്‍ത്തിയില്‍ വല കെട്ടി ബീഹാര്‍
ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമായ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍. യു.പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബീഹാറിലെ ബക്സാര്‍ ഡി.എം അമന്‍ സമിര്‍ പറയുന്നത്. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബീഹാര്‍ അധികൃതര്‍ അറിയിച്ചു.ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ ബക്‌സാര്‍ ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബല്ലിയയിലെ ഉജിയാര്‍, കുല്‍ഹാദിയ, ഭൗരലി എന്നിവടങ്ങളിലാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞത്. അതേ […]





