global News

ബന്ദികളെ മോചിപ്പിച്ചാൽ വെടി നിർത്തലിനെക്കുറിച്ച് സംസാരിക്കാം; ബൈഡൻ

  • 24th October 2023
  • 0 Comments

ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രായേലിയെരെയും മോചിപ്പിച്ചാൽ മാത്രമേ ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍. വെടി നിർത്തൽ ആവശ്യമാണ് പക്ഷെ, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം, ബൈഡന്‍ പറഞ്ഞു. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന.നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് […]

GLOBAL News

റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുക്കുന്നു, അവരെ വിജയിക്കാൻ അനുവദിക്കില്ല; ജോ ബൈഡന്‍

  • 20th October 2023
  • 0 Comments

യുക്രൈയിനെതിരെ പുടിനെയും ഇസ്രയേലിനെതിരെ ഹമാസിനേയും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ഇസ്രായേൽ സന്ദർശനത്തിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍.ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. യുക്രൈനും ഇസ്രയേലും ഒരു സുപ്രധാന യുഎസ് താല്‍പ്പര്യമെന്ന നിലയില്‍ അവര്‍ക്ക് സഹായം നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.ഹമാസും റഷ്യന്‍ പ്രസിഡന്റും വ്യത്യസ്ത ഭീഷണികളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍, അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ ഇരുവരും ആഗ്രഹിക്കുന്നു. ഇരുവരുടേയും പൊതുവായ ലക്ഷ്യം അതാണെന്നും […]

GLOBAL News

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി

  • 18th October 2023
  • 0 Comments

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ടെല്‍ അവീവിലെത്തിയ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു. യുദ്ധം സംബന്ധിച്ച നിലവിലെ സ്ഥിതിഗതികള്‍ നെതന്യാഹുമായി ബൈഡന്‍ ചര്‍ച്ചചെയ്യും. ഗാസയിലെ ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനില്‍ അറബ് നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന അറിയിച്ചിരുന്നെങ്കിലും ഈ ഉച്ചകോടി റദ്ദാക്കിയിട്ടുണ്ട്.ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് […]

GLOBAL News

അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ നാളെ ഇസ്രായേലിലെത്തും;, നെതന്യാഹുവുമായി കൂടിക്കാഴ്ച

  • 17th October 2023
  • 0 Comments

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ടെൽ അവീവിലേക്ക്. ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. നയതന്ത്രതല ചർച്ചകൾക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ഇസ്രായേലിലേക്ക് പോകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ അറിയിച്ചത്.ഗാസയ്ക്ക് സഹായം നൽകാനും ഇസ്രായേലും വാഷിംഗ്ടണും തീരുമാനിച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്നും […]

GLOBAL News

ഹമാസ് നിരപരാധികളായ ഫലസ്തീൻ കുടുംബങ്ങളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു;ആരോപണവുമായി ജോ ബൈഡൻ

  • 15th October 2023
  • 0 Comments

ഹമാസിനെതിരെ ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസ് നിരപരാധികളായ പലസ്തീൻ കുടുംബങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഒക്‌ടോബർ ഏഴിന് ഹമാസ് ആരംഭിച്ച ഭീകരാക്രമണം ഹോളോകോസ്റ്റിനു ശേഷം ജൂതന്മാർ അനുഭവിക്കേണ്ടി വന്ന ഏറ്റവും രക്തരൂക്ഷിതമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ബൈഡൻ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. എന്നാൽ ​ഗാസയിലേക്കുള്ള ഇസ്രയേലിന്റെ […]

National News

പിന്നിലൂടെയെത്തി തോളില്‍തട്ടി ബൈഡന്‍, പുഞ്ചിരിച്ച് കൈകൊടുത്ത് മോദി വൈറൽ വീഡിയോ

  • 28th June 2022
  • 0 Comments

ജി7 ഉച്ചകോടിയിൽ നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറൽ.ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നേതാക്കള്‍ തയ്യാറാകുന്നതിനിടെ , കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു മോദി. ഇരുവരുടെയും പിറകിലൂടെ എത്തിയ ബൈഡന്‍, മോദിയുടെ തോളില്‍ത്തട്ടി. ഇതോടെ മോദി അദ്ദേഹത്തിനു നേര്‍ക്ക് തിരിയുകയും ഹസ്തദാനം നല്‍കുകുയം ചെയ്തുനേരത്തെ, ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. […]

International News

ചരിത്രം; യുഎസ് സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവംശജ ജഡ്ജിയായി എത്തുന്നു;ചേർത്ത് പിടിച്ച് ബൈഡൻ

  • 8th April 2022
  • 0 Comments

അമേരിക്കയിൽ ആദ്യമായി കറുത്തവര്‍ഗക്കാരി സുപ്രിംകോടതിയില്‍ ജഡ്ജിയാകുന്നു.എസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ നോമിനിയായ 51കാരി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. 47നെതിരെ 53 വോട്ടുകള്‍ നേടിയാണ് ബ്രൗണ് ചരിത്രപരമായ ഈ വിജയം നേടിയത്. Judge Jackson’s confirmation was a historic moment for our nation. We’ve taken another step toward making our highest court reflect the diversity of America. She will be […]

International News

കുടിയേറ്റ വിലക്ക് നീക്കി അമേരിക്ക ; ഡോണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചു

  • 25th February 2021
  • 0 Comments

കുടിയേറ്റ വിലക്ക് നീക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചു. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രതിസന്ധികളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് നടപടിയെന്നായിരുന്നു ട്രംപിന്റെ വാദം.മാർച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വിലക്ക് അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പറഞ്ഞു. ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും.

ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ആദ്യമായി വനിത; ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് ബൈഡന്‍

  • 24th November 2020
  • 0 Comments

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇതാദ്യമായി ഒരു വനിതയെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ഇതാദ്യമായി ലാറ്റിന്‍ അമേരിക്കന്‍ വംശജനെയും ബൈഡന്‍ നിയമിച്ചു. ആവ്‌റില്‍ ഹെയ്ന്‍സും അലക്‌സാണ്ട്രോ മയോര്‍ക്കസുമാണ് യഥാക്രമം ഈ സ്ഥാനങ്ങളില്‍ നിയമിതരായത്. ആന്റണി ബ്ലിങ്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായും ജോണ്‍ കെറി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദൗത്യത്തിനും നിയോഗിക്കപ്പെട്ടു. അതേസമയം ഡോണള്‍ഡ് ട്രംപ് തന്റെ തോല്‍വി സമ്മതിച്ചു. അധികാര കൈമാറ്റ നടപടികള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് […]

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് വോട്ടുമായി ബൈഡന്‍; മറികടന്നത് ഒബാമയുടെ റെക്കോര്‍ഡ്

  • 5th November 2020
  • 0 Comments

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ട് ബൈഡന് ലഭിച്ചു. 7 കോടി വോട്ടാണ് നവംബര്‍ നാലിലെ കണക്ക് പ്രകാരം ബൈഡന് ലഭിച്ചതെന്ന് എന്‍.പി.ആര്‍ (നാഷണല്‍ പബ്ലിക് റേഡിയോ) റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ […]

error: Protected Content !!