ഹിഗ്വിറ്റ മാത്രമല്ല സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ എന്ന് ബെന്യാമിൻ
‘ഹിഗ്വിറ്റ’ എൻ എസ് മാധവന്റെ മാത്രം സ്വന്തമല്ലെന്ന് എഴുത്തുകാരൻ ബെന്യാമിൻ. അതുകൊണ്ട് വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ലെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ലെന്ന് പറഞ്ഞ ബെന്യാമിൻ, ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകളെന്നും അദ്ദേഹം പറഞ്ഞു. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ടെന്നും കുറിക്കുന്നു. പണവും സംഘടനയും ഉണ്ടെന്ന് കരുതി […]