National News

ബെംഗളൂരുവിൽ വൻ അഗ്നിബാധ; ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾ കത്തിനശിച്ചു

  • 30th October 2023
  • 0 Comments

ബെംഗളൂരുവിൽ വൻ തീപിടിത്തം. വീർഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം നിലവിൽ അറിവായിട്ടില്ല. എന്നാൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

National News

ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനം; വിദ്യാർത്ഥി ജീവനൊടുക്കി

  • 13th July 2023
  • 0 Comments

ബംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥി തേജസാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വായ്പാ ആപ്പുകളിൽ നിന്ന് പണം കടം വാങ്ങി തേജസ് സുഹൃത്തിന് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ വായ്പാ ആപ്പുകളിൽ നിന്ന് തേജസ് 30,000 ലോൺ എടുത്തിരുന്നു. സുഹൃത്ത് മഹേഷ് വേണ്ടിയായിരുന്നു ലോൺ. മഹേഷ് പണം നൽകാത്തതിനാൽ കഴിഞ്ഞ ഒരു വർഷമായി […]

National News

എട്ടു വയസുകാരി നൽകിയ തെറ്റായ പരാതി; ഫുഡ് ഡെലിവറി ഏജന്റിനെ മർദിച്ച് ആൾക്കൂട്ടം

  • 16th June 2023
  • 0 Comments

എട്ട് വയസുകാരി നൽകിയ കള്ളപരാതിയിൽ ബംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന് മർദ്ദനം. തന്നെ ഫുഡ് ഡെലിവറി ഏജന്റ് നിർബന്ധിച്ച് ടെറസിൽ കൊണ്ടുപോയെന്ന കുട്ടിയുടെ പരാതിയിലാണ് ആളുകൾ 30 കാരനായ ഫുഡ് ഡെലിവറി ഏജന്റിനെ മർദിച്ചത്. സംഭവത്തിൽ, സി സി ടീവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പെൺകുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് പോയി അവിടെ കളിക്കുന്നത് കണ്ടെത്തുകയും ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. “തനിക്ക് ഇപ്പോഴും തോളിൽ വേദനയുണ്ടെന്നും ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന എല്ലാവരും സെക്യൂരിറ്റി ഗാർഡുകളോടൊപ്പം ചേർന്ന് എന്നെ മർദിച്ചെന്നും ഏജന്റ് പൊലീസിനോട് […]

National

വോട്ടർമാരെ സ്വാധീനിക്കാൻ ‘പ്രഷർ കുക്കർ’ സമ്മാനമായി നൽകി; പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

  • 20th February 2023
  • 0 Comments

ബെം​ഗളൂരു: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ നേതാക്കൾ നൽകിയ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. ബെംഗളൂരുവിലെ സോമേശ്വര കോളിനിയിലാണ് സംഭവം. നിലവാരം കുറഞ്ഞ കുക്കറുകളാണ് തങ്ങൾക്ക് നൽകിയതെന്നും അതിനാലാണ് തനിക്ക് പരിക്കേറ്റതെന്നും വീട്ടമ്മ ആരോപിച്ചു. ഏഷ്യാനെറ്റ് സുവർണ ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് കുക്കർ അഴിമതിയുടെ ദൃശ്യങ്ങൾ പുറംലോകത്തെത്തിയത്. സമ്മാനങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കാനായി രാഷ്ട്രീയ നേതാക്കളും വിവിധ പാർട്ടികളും നടത്തുന്ന ഇടപെടലുകൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ കർണ്ണാടകയിലെ സമ്മാനവും വലിയ വാർത്തയാകുകയാണ്. വീട്ടമ്മമാരുടെ വോട്ട് ലക്ഷ്യം വെച്ച് […]

Kerala

ബെംഗളുരു നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നു വീണു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്

  • 10th January 2023
  • 0 Comments

ബെംഗളുരു: മെട്രോ തൂൺ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിൻറെ മേലേക്കാണ് തൂൺ തകർന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബത്തിലെ മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔട്ടർ റിങ് റോഡിൽ എച്ച്ബിആർ ലെയൗട്ടിലാണ് അപകടമുണ്ടായത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് […]

National

ബംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം; തീവ്രവാദ ആക്രമണമെന്ന് പൊലീസ്, എൻഐഎയും അന്വേഷിക്കും

  • 20th November 2022
  • 0 Comments

ബംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് കർണാടക ഡിജിപി. വലിയ സ്‌ഫോടനത്തിനാണ് പദ്ധിയിട്ടത്. കേസ് കേന്ദ്ര ഏജൻസിയും അന്വേഷിക്കും. ഓട്ടോറിക്ഷയിലെ യാത്രക്കാരന്റെ ആധാർ കാർഡ് വ്യാജമെന്നും പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോയിലെ യാത്രക്കാരനെ കേന്ദ്രീകരിച്ചുതന്നെയാണ് അന്വേഷണം. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുക്കർ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബംഗളൂരുവിലെ നഗോരിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ആസൂത്രിതമാണെന്നാണ് കർണാടക പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഓട്ടോറിക്ഷയിലെ യാത്രക്കാരന്റെ ബാഗിൽ […]

error: Protected Content !!