Entertainment News

ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാമെന്ന് കാട്ടികൊടുക്കുന്ന ചിത്രം; ഭീഷ്മ പർവത്തിനെതിരെ ക്രിസ്ത്യൻ ചാനലായ ഷെക്കെയ്ന ന്യൂസ്

  • 11th March 2022
  • 0 Comments

ക്രൈസ്തവ വിരുദ്ധതയാണ് ഏറെക്കാലമായി മലയാള സിനിമ കാണിക്കുന്നതെന്നും മലയാള സിനിമയുടെ ഭാഗീകമായ നിയന്ത്രണം ഒരുകൂട്ടം പുതിയ നിർമ്മാതാക്കാളും സംവിധായകരും എഴുത്തുകാരും ഏറ്റെടുത്തതിനാലാണ് ക്രൈസ്തവ വിരുദ്ധത വളരാൻ കാരണമെന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം എന്നും സിറോ മലബാർ സഭ അനുകൂല ഓൺലൈൻ മാധ്യമമായ ഷെക്കെയ്ന ന്യൂസ്. ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാമെന്ന് കേരള പൊതുസമൂഹത്തിന് ഒരിക്കൽ കൂടി കാട്ടിക്കൊടുത്ത സമകാലീക കല സൃഷ്ടി എന്നാണ് ഭീഷ്മപർവ്വത്തെ കുറിച്ചു സോഷ്യൽ മീഡിയയിൽ […]

Entertainment News

കെവിനും നീനുവിനും വേണ്ടി; ഭീഷമ പർവ്വം ദുരഭിമാനക്കൊലക്ക് ഇരയായവർക്ക് സമർപ്പിച്ച് അണിയറ പ്രവർത്തകർ

  • 3rd March 2022
  • 0 Comments

ബിഗ് സ്‌ക്രീനിൽ കാഴ്ച വിരുന്ന് സമ്മാനിച്ചുകൊണ്ട് ഗ്യാങ്സ്റ്റർ ചിത്രം ‘ഭീഷ്മപർവ്വം’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ ദുരഭിമാനക്കൊലയ്‍ക്ക് ഇരയായ കെവിനും ഭാര്യ നീനുവിനും സമർപ്പിച്ചുകൊണ്ടാണ് ഭീഷ്‌മ പർവ്വം ആരംഭിക്കുന്നത്. 2018 മെയ് 27ന് നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിൻ കൊല്ലപ്പെടുന്നത് . നീനുവിന്റെ അച്ഛനും സഹോദരനെയും ചേർത്ത് കേസില്‍ 14 പേരെ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും നീനുവിന്റെ അച്ഛനടക്കം നാല് പേരെ കോടതി വെറുതെവിട്ടു. തങ്ങളെ ആവേശത്തിലാക്കി മികച്ച തിയേറ്റർ അനുഭവമാണ് ഭീഷ്മപർവ്വം […]

Entertainment News

ഇത് വേറെ തരം വെടിക്കെട്ട്, ബിലാലുമായി യാതൊരു ബന്ധവും ഇല്ല; ഭീഷ്മയെ കുറിച്ച് മമ്മൂട്ടി

  • 28th February 2022
  • 0 Comments

ഭീഷ്മപർവ്വം’ എന്ന സിനിമയും ‘ബിലാലും’ തമ്മിൽ കഥ കൊണ്ടും അവതരണ ശൈലി കൊണ്ടും യാതൊരു സാമ്യതയും ഉണ്ടാകില്ലെന്ന് മമ്മൂട്ടി. ഇരു സിനിമകളും തീർത്തും വ്യത്യസ്തമായിരിക്കുമെന്ന്ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി പറഞ്ഞു. ‘ഇത് വേറെ തരം വെടിക്കെട്ടാണ്. ബിലാലുമായി കഥയിലോ മേക്കിങിലോ യാതൊരു സാമ്യതുമില്ല. വേണമെങ്കിൽ ഈ രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം മട്ടാഞ്ചേരി ആണെന്ന് പറയാം. അതിനപ്പുറം കഥയുമായോ കഥാ സന്ദർഭങ്ങളുമായോ യാതൊരു ബന്ധവുമില്ല. ബിലാൽ വന്നാൽ അത് തീർത്തും വ്യത്യസ്തമായിരിക്കും’, മമ്മൂട്ടി പറഞ്ഞു. […]

Entertainment News

ത്രില്ലടിപ്പിച്ച് മൈക്കിളും പിള്ളേരും; ഭീഷ്മ പർവ്വം ട്രെയിലർ പുറത്ത്

  • 24th February 2022
  • 0 Comments

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിന്റെ ട്രെയിലർ റിലീസായി. ട്രെയിലർ നൽകുന്ന സൂചനയനുസരിച്ച് ബി​ഗ് ബിക്ക് സമാനമായ ത്രില്ലടിപ്പിക്കുന്ന വിരുന്നാണ് ഭീഷ്മ പർവ്വവും പ്രേക്ഷകർക്കാർക്കായി ഒരുക്കിയിരിക്കുന്നത് . കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഇതിവൃത്തം ​ആക്ഷൻ പ്രധാന്യം നൽകുന്നതാണ്. ‘ഭീഷ്മ പർവ്വം ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അന്തരിച്ച കെപിഎസി ലളിതയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, […]

Entertainment News

സത്യമായിട്ടും ഞാനല്ല, ഇത് ഷെബിൻ ബെൻസൺ; ഭീഷ്മപർവ്വത്തിലെ പുതിയ ക്യാരക്ടർ പോസ്റ്ററിനെ കുറിച്ച് വിനീത്

  • 4th January 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ ഇപ്പൊൾ ചർച്ച ചെയ്യുന്നത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഭീഷ്മപർവ്വത്തിലെ ഏബിൾ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററിനെ പറ്റിയാണ് . പോസ്റ്റർ റിലീസായത്തിന്പിന്നാലെ പോസ്റ്ററിൽ ഉള്ളത് വിനീത് ശീനിവാസൻ അല്ലേ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ എത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും വന്നു. ഇപ്പോഴിതാ പോസ്റ്ററിൽ ഉള്ളത് താൻ അല്ല എന്ന് അറിയിച്ചുകൊണ്ട് വിനീത് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ‘സത്യമായിട്ടും ഇത് ഞാനല്ല ! ഇത് ഷെബിൻ ബെൻസൺ. […]

error: Protected Content !!