ബിഗ് സ്‌ക്രീനിൽ കാഴ്ച വിരുന്ന് സമ്മാനിച്ചുകൊണ്ട് ഗ്യാങ്സ്റ്റർ ചിത്രം ‘ഭീഷ്മപർവ്വം’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ ദുരഭിമാനക്കൊലയ്‍ക്ക് ഇരയായ കെവിനും ഭാര്യ നീനുവിനും സമർപ്പിച്ചുകൊണ്ടാണ് ഭീഷ്‌മ പർവ്വം ആരംഭിക്കുന്നത്. 2018 മെയ് 27ന് നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിൻ കൊല്ലപ്പെടുന്നത് . നീനുവിന്റെ അച്ഛനും സഹോദരനെയും ചേർത്ത് കേസില്‍ 14 പേരെ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും നീനുവിന്റെ അച്ഛനടക്കം നാല് പേരെ കോടതി വെറുതെവിട്ടു.
തങ്ങളെ ആവേശത്തിലാക്കി മികച്ച തിയേറ്റർ അനുഭവമാണ് ഭീഷ്മപർവ്വം സമ്മാനിക്കുന്നതെന്നു ആരാധകർ അഭിപ്രായപ്പെടുന്നു.
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ക്രൈം ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ‘ഭീഷ്മപര്‍വ്വം’. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി
. . ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്,, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അമല്‍ നീരദും ദേവ്ദത്ത് ഷാജിയും തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ് . സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.