News Sports

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് ; പ്രഖ്യാപനവുമായി ബി സി സി ഐ

  • 17th April 2023
  • 0 Comments

ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബി സി സി ഐ . രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. അടുത്ത സീസൺ മുതൽ രഞ്ജി ട്രോഫി ചമ്പ്യാന്മാർക്ക് അഞ്ചു കോടി രൂപയാണ് പാരിദോഷികമായി ലഭിക്കുക.രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസൺ വരെ 2 […]

News Sports

മാധ്യമ പ്രവര്‍ത്തകനെതിരെ വൃദ്ധിമാന്‍ സാഹയുടെ ആരോപണം; അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് ബിസിസിഐ

  • 26th February 2022
  • 0 Comments

മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്ന ഏറെ കോളിളക്കം സൃഷ്ടിച്ച ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ആരോപണം വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് ബിസിസിഐ . സാഹ ട്വിറ്ററിലൂടെയാണ് ആരോപണം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് പുറത്തുവിടാന്‍ സാഹ തയ്യാറായിരുന്നില്ല. രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്‌തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരടങ്ങുന്നതാണ് മുന്നംഗ […]

News Sports

ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലി സ്വയം ഒഴിഞ്ഞത്;ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ

  • 1st January 2022
  • 0 Comments

ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചപ്പോൾ തന്നോടാരും തുടരാൻ ആവശ്യപ്പെട്ടില്ല എന്ന കോഹ്‌ലിയുടെ വാദത്തിനെതിരെ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ രംഗത്തെത്തി. സെലക്ഷന്‍ മീറ്റിങ്ങിലുണ്ടായിരുന്ന എല്ലാവരും ക്യാപ്റ്റന്‍ സ്ഥാനം രാജി വെയ്ക്കരുതെന്ന് കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നെന്നും ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലി സ്വയം സ്ഥാനമൊഴിയുകയായിരുന്നെന്നും ചേതന്‍ ശര്‍മ പറഞ്ഞു.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചേതന്‍. നേരത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കോഹ് ലിയോട് […]

News Sports

ഞാന്‍ അറിഞ്ഞത് ഏറ്റവും ഒടുവില്‍’;അതൃപ്തി പരസ്യമാക്കി കോഹ്ലി ഏകദിന പരമ്പര കളിക്കും’

  • 15th December 2021
  • 0 Comments

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നു തന്നെ നീക്കിയതിൽ അതൃപ്തി പരസ്യമാക്കിവിരാട് ഇത് സംബന്ധിച്ചു നേരത്തെ ചര്‍ച്ചകള്‍ നടത്തിയെന്ന ബി.സി.സി.ഐ. വാദങ്ങള്‍ തള്ളിയാണ് താരം രംഗത്തെത്തിയത്. തന്നോട് ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസറ്റ് ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സെലക്ടര്‍മാര്‍ തന്നോട് ഇതേക്കുറിച്ചു വെളിപ്പെടുത്തിയതെന്നും കോഹ്ലി പറഞ്ഞു.സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര കളിക്കുമെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി. താനും രോഹിത് ശര്‍മയും തമ്മില്‍ ശീതയുദ്ധത്തിലാണെന്ന പ്രചാരണങ്ങളെയും കോഹ്ലി തള്ളിക്കളഞ്ഞു. […]

News Sports

വനിതാ ടെസ്റ്റും അഞ്ച് ദിവസം; അംഗീകാരം നൽകി ബിസിസിഐ

  • 5th December 2021
  • 0 Comments

വനിതാ ടെസ്റ്റ് അഞ്ച് ദിവസത്തെക്കാകാൻ അംഗീകാരം നൽകി ബിസിസിഐ ആനുവൽ ജെനറൽ മീറ്റിംഗ്. നേരത്തെ ഇന്ത്യൻ വനിതാ ടീം 4 ദിവസത്തെ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് മത്സരിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൂടുതലും സമനിലകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഒരു ദിവസത്തേക്ക് കൂടി ടെസ്റ്റ് നീട്ടുന്നതോടെ റിസൽട്ട് ഉണ്ടായേക്കുമെന്നാണ് കണക്ക് കൂട്ടൽ . വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷാരംഭത്തിലാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ ഇരു ടെസ്റ്റിലും സമനില […]

National News Sports

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബിസിസിഐ; നടപടി 87 വര്‍ഷത്തിനിടെ ആദ്യമായി

ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബിസിസിഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം ഈ വര്‍ഷം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബിസിസിഐ റദ്ദാക്കുന്നത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ബയോ ബബിള്‍ സൃഷ്ടിച്ച് രണ്ട് ഘട്ടങ്ങളിലായി രഞ്ജി ട്രോഫി നടത്തുന്നത് പ്രായോഗികം അല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബിസിസിഐ നടപടി. ബിസിസിഐ സെക്രട്ടറി ജയ് ഷാ സംസ്ഥാന ഘടകങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി […]

News Sports

മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ടയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഓസ്‌ട്രേലിയ

  • 3rd January 2021
  • 0 Comments

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ്. ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശവുമായി രംഗത്തു വന്നിരിക്കുന്നത്. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇന്ത്യന്‍ ടീം പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. ‘ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളുടെ സങ്കീര്‍ണത മനസ്സിലാക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഞങ്ങളും ചേര്‍ന്നാണ് ബയോ ബബിള്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, സിഡ്‌നിയിലെ ആദ്യ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ നിബന്ധനകളുടെ കാര്യത്തില്‍ ഞങ്ങളെ സാദാ […]

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള സന്ദേശം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഇറങ്ങുക ചരിത്രം പറയുന്ന ജഴ്സിയുമായി

  • 12th November 2020
  • 0 Comments

ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇറങ്ങുക പുതിയ ജഴ്സിയില്‍. ഓസ്‌ട്രേലിയന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തെയും വിളിച്ചോതുന്ന പുതിയ ജഴ്സി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജഴ്സിയുടെ രൂപകല്‍പന. ഓസ്‌ട്രേലിയയിലെ ഗോത്രവര്‍ഗക്കാര്‍ യൂറോപ്യന്മാര്‍ വരുന്നതിനുമുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്നവരാണ്. തദ്ദേശവാസികളുടെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം 800,000 ആയി കണക്കാക്കപ്പെടുന്നു, ഇത് ഓസ്‌ട്രേലിയയിലെ മൊത്തം ജനസംഖ്യയുടെ 3% ആണ്. ജഴ്സി രൂപകല്‍പ്പന ചെയ്തത് രണ്ട് തദ്ദേശീയ സ്ത്രീകളായ ആന്റി ഫിയോണ ക്ലാര്‍ക്ക്, കോര്‍ട്ട്നി […]

News

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ധോണിക്ക് ബിസിസിഐ വിടവാങ്ങല്‍ മത്സരം നല്‍കിയേക്കും

് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് കൊണ്ട് കളി മതിയാക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണിക്ക് ബിസിസിഐ വിടവാങ്ങല്‍ മത്സരം ഒരുക്കിയേക്കും. ഐപിഎലിനു ശേഷം വിരമിക്കല്‍ മത്സരമൊരുക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചതായാണ് വിവരം. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് രാജ്യാന്തര മത്സരങ്ങളൊന്നും ഇല്ല. ഐപിഎല്ലിനു ശേഷം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് നമുക്ക് നോക്കാം. രാജ്യത്തിനു വേണ്ടി ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും താരവുമാണ് ധോണി. അദ്ദേഹം എല്ലാ നിലയിലും ബഹുമാനം അര്‍ഹിക്കുന്ന താരമാണ്. […]

Sports

ഗാംഗുലി ഇനി ഇന്ത്യന്‍ ക്രക്കറ്റിന്റെ തലപ്പത്ത്; ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത്. ബിസിസിഐ യുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ ഭരണ കാലാവധി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. ബിസിസിഐ ഭാരവാഹിയാവുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ […]

error: Protected Content !!