Kerala News

ബാലുശേരിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ശരീരത്തിൽ പരുക്കേറ്റ പാടുകൾ:

  • 19th November 2022
  • 0 Comments

ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) യാണ് കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ സ്റ്റാൻഡിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. ശരീരത്തിൽ പരുക്കേറ്റ പാടുകളുണ്ട്. വസ്ത്രം കീറിയ നിലയിലുമാണ്. ബാലുശ്ശേരി എസ്ഐ കെ.റഫീഖിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. മൃതദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Kerala News

ഭി​ന്ന​ശേ​ഷി​ക്കാരിയെയും ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും പീഡിപ്പിച്ചു; ബാ​ലു​ശേ​രി പീഡന കേസിലെ പ്രതി പിടിയിൽ

  • 12th November 2021
  • 0 Comments

ബാ​ലു​ശേ​രി പീഡന കേസിൽ പ്രതി പിടിയിൽ. ഭി​ന്ന​ശേ​ഷി​യു​ള്ള 52കാ​രി​യെ​യും ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സിലെ പ്ര​തി തൃ​ക്കു​റ്റി​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്. ഇന്ന് രാവിലെയാണ് ഇയാൾ അറസ്റ്റിലായത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു.പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും , ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു.

error: Protected Content !!