Kerala News

നടിയെ ആക്രമിച്ച കേസ്; തനിക്കെതിരെ ഇപ്പോളും ഭീഷണി; ബാലചന്ദ്ര കുമാർ

  • 22nd July 2023
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാര്‍. ദിലീപ് കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങൾ ആണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ […]

Kerala News

ബാലചന്ദ്രകുമാറിനെതിരേയുള്ള ലൈംഗിക പീഡനപരാതി വ്യാജം; കേസ് അവസാനിപ്പിക്കണം, പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

  • 18th August 2022
  • 0 Comments

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ ആരോപണത്തിനു തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 35 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ലൈംഗികപീഡന ആരോപണവുമായി […]

Kerala News

പീഡനക്കേസ്;ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി;പൊലീസ് ഒത്തുകളിക്കുന്നുവെന്നും ആരോപണം

  • 20th April 2022
  • 0 Comments

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പരാതിക്കാരി പൊലീസ് ആസ്ഥാനത്ത്. ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന് പരാതിക്കാരി ആരോപിച്ചു. ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണ് എന്നാരോപിച്ച് പരാതിക്കാരി ഡിജിപിക്ക് പരാതി നൽകി. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് […]

Kerala News

തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല;ചോദ്യങ്ങളുമായി കോടതി

  • 31st March 2022
  • 0 Comments

ദിലീപിന് എതിരായ വധഗൂഢാലോചനക്കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സംശയങ്ങൾ.ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലെ? അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷൻ. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രൊസിക്യൂഷൻ […]

Kerala News

ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ്;നിരപരാധിയെന്ന് ബാലചന്ദ്രകുമാർ മുൻകൂർജാമ്യാപേക്ഷ നൽകി

  • 18th February 2022
  • 0 Comments

ബലാത്സംഗക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ പറഞ്ഞു.ദിലീപിന് എതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് തനിക്കെതിരായ ആരോപണം.പത്ത് വർഷം കഴിഞ്ഞു പരാതി നൽകിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം പരാതിക്കാരി നൽകിയില്ലെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസിൽ നിരപരാധിയാണെന്നും ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി

Kerala News

സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണം; ബാലചന്ദ്രകുമാറിനെതിരായ ശബ്ദസന്ദേശം പുറത്ത് വിട്ട് ദിലീപ്

  • 6th February 2022
  • 0 Comments

താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശം ഹൈക്കോടതിയിൽ ഹാജരാക്കി ദിലീപ്. 2021 ഏപ്രിൽ 14 ന് ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു. കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. ഇന്നലെ ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരൻ […]

Kerala News

ദിലീപിന്റെ സഹോദരി ഭർത്താവ് ഉപയോഗിച്ച ഫോൺ കണ്ടെത്തണം; അതിൽ പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകൾ കണ്ടെത്താൻ സാധിക്കും; ബാലചന്ദ്ര കുമാർ

  • 29th January 2022
  • 0 Comments

ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്നും 2017ൽ ദിലീപ് ജയിലിൽ കിടക്കുന്ന കാലഘട്ടത്തിൽ ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ. , 2017 ജൂലായ്,ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ, നവംബർ മാസങ്ങളിൽ ദിലീപ് ഉപയോഗിച്ച ഫോൺ നിർബന്ധമായും പൊലീസ് കണ്ടെത്തണം. അതിൽ പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചെന്നുവരാമെന്നും ബാലചന്ദ്രകുമാർ വ്യകതമാക്കി. ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവ് ആയ വിഷയങ്ങൾ അടങ്ങുന്ന ഫോൺ അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേതാണ്. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരുപാട് […]

Kerala News

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ദിലീപിനെതിരെ രംഗത്തെത്തുമെന്ന് ബാലചന്ദ്രകുമാര്‍; മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി

  • 11th January 2022
  • 0 Comments

നടി ആക്രമിക്കപ്പട്ട കേസില്‍ പ്രതിയായ ദിലീപിനെതിരെ തെളിവകള്‍ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബ്ദം ദിലീപിന്‍റേതെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും കൈമാറി.സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് വിവിധ ഇടങ്ങളിൽ വച്ച് പറഞ്ഞിരുന്നു. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. […]

error: Protected Content !!