Kerala News

ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചു, അസ്വാഭാവികമായി ഒന്നുമില്ല;ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 22 ന്

  • 16th July 2022
  • 0 Comments

സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ ഈ മാസം 22ന് കോടതി വിധി പറയും.ബാലഭാസ്‌കറിന്റെ മരണം അപകടത്തില്‍ സംഭവിച്ചതാണെന്നാണ് സി.ബി.ഐ. നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനെതിരേയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ബാലഭാസ്‌കര്‍ അപകടസമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍, സുഹൃത്ത് പ്രകാശന്‍ തമ്പി പിന്നീട് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് പ്രകാശന്‍ തമ്പിയെ സ്വര്‍ണക്കടത്ത് […]

Kerala News

ബാല ബാസ്‌ക്കറിന്റെ മരണം; ഇന്‍ഷുറന്‍സ് പോളിസിയിൽ നൽകിയത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും

മരണത്തിന് 8 മാസം മുന്‍പ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നല്‍കിയിരിക്കുന്നത് സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും. കേസന്വേഷിക്കുന്ന സിബിഐ ഇതുസംബന്ധിച്ച് പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തു. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറും ഇ മെയിലും പോളിസിക്കായി നല്‍കിയിരിക്കുന്നതാണ് […]

Kerala News

ബാലഭാസ്‌കറിന്റെ മരണം; സിബിഐ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു

  • 20th October 2020
  • 0 Comments

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാൻഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും. തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.

News

ബാലഭാസ്‌കറിന്റെ മരണം കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന

  • 27th September 2020
  • 0 Comments

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന നടത്താൻ സിബിഐ അന്വേഷണ സംഘം. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ ദിവസം കൊച്ചിയിൽ കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ കലാഭവൻ സോബി ദുരൂഹത ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു.

Kerala News

ബാലഭാസ്‌കറിൻറെ മരണം : നുണ പരിശോധനയ്ക്ക് തയ്യാറായി സാക്ഷികൾ

  • 16th September 2020
  • 0 Comments

വയലിനിസ്റ്റ് ബാലഭാസ്‌കറിൻറെ മരണത്തിൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് സാക്ഷികൾ. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പംഗങ്ങളുമായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകട സമയം ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന അർജ്ജുൻ, കലാഭവൻ സോബി എന്നിവരാണ് കേസിൽ നുണപരിശോധനക്ക് സമ്മതമാണെന്ന് അറിയിച്ചത്. പ്രാഥമിക മൊഴിയെടുക്കലിന് ശേഷമാണ് നുണപരിശോധനയിലേക്ക് സിബിഐ അന്വേഷണ സംഘം കടന്നത്. ഈ സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.കോടതി ഉത്തരവ് പ്രകാരം നാല് പേരും ഇന്ന് നേരിട്ട് ഹാജരായാണ് സമ്മതം അറിയിച്ചത്.

Kerala

ബാലഭാസ്‌കറിന്റെ മരണം : നുണ പരിശോധനയ്ക്ക് അനുമതി തേടി സി ബി ഐ

  • 9th September 2020
  • 0 Comments

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ വിഷ്ണു സോമ സുന്ദരം, പ്രകാശൻ തമ്പി, അർജുൻ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി അനുമതി ആവിശ്യപ്പെട്ട് സി ബി ഐ കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ഡ്രൈവർ അർജുൻ നൽകിയ മൊഴിയനുസരിച്ച് അപകടം നടക്കുന്ന സമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആണെന്നാണ്. എന്നാൽ ഇക്കാര്യം വ്യക്തമാക്കാനാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് കലാഭവൻ സോബി നൽകി മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരാണ് വിഷ്ണു […]

Kerala

അപകട സമയം താനല്ല വാഹനം ഓടിച്ചത് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവർ

  • 21st July 2020
  • 0 Comments

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട സമയം താനല്ല വാഹനമോടിച്ചതെന്ന് ഡ്രൈവര്‍ അര്‍ജുന്‍. സംഭവം നടക്കുന്ന സമയത്ത് ബാലഭാസ്‌കർ തന്നെയായിരുന്നു വാഹനമോടിച്ചത് അതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ കോടതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹരജി. അലക്ഷ്യമായ ബാലഭാസ്‌കറിന്റെ ഡ്രൈവിംങാണ് അപകടത്തിന് കാരണമായതെന്നും അര്‍ജുന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. അപകടമുണ്ടാവുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആയിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് […]

error: Protected Content !!