Kerala kerala

നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പ്രതികരിക്കരുതെന്ന് നിര്‍ദേശം

  • 14th October 2024
  • 0 Comments

കൊച്ചി: മുന്‍ഭാര്യയേയും മകളേയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമര്‍ശം നടത്തരുതെന്ന് നിര്‍ദേശമുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ മുന്‍ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Entertainment Trending

ചോര തുപ്പി പലദിവസവും ഞാന്‍ ആ വീട്ടില്‍ കിടന്നിട്ടുണ്ട്; മകളെ ബാധിച്ചു തുടങ്ങിയപ്പോള്‍ ആ വീട്ടില്‍ നിന്ന് ഓടിയതാണ്; ബാലയ്‌ക്കെതിരെ അമൃത

  • 27th September 2024
  • 0 Comments

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചകരിക്കുന്നത് നടന്‍ ബാലയുടേയും മകളുടേയും രണ്ട് വീഡിയോകളാണ്. അച്ഛനെതിരെ തുറന്നുപറയുന്ന ബാലയുടെ മകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വളരെ വേഗമാണ് ഷെയര്‍ ചെയ്യപ്പെട്ടത്. പിന്നീട് മകള്‍ക്ക് മറുപടിയുമായി നടന്‍ ബാല തന്നെ രംഗത്തെത്തുകയും ചെയ്തു. മകള്‍ക്ക് മുന്നില്‍ തനിക്ക് ജയിക്കാന്‍ കഴിയില്ലെന്നും അവള്‍ക്കുവേണ്ടി തോറ്റ് തരികയാണെന്നുമായിരുന്നു വീഡിയോയില്‍ ബാല പറഞ്ഞത്. തന്നെ മകള്‍ അച്ഛ എന്ന് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ബാല പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബാലയുടെ […]

Entertainment

‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’; എലിസബത്തിന്റെ കുറിപ്പ്

  • 6th February 2024
  • 0 Comments

നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുകയാണ്. എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്നിങ്ങനെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എലിസബത്ത് കുറിപ്പില്‍ പറയുന്നുണ്ട്. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്.

Entertainment

ഇത് ഉയിർത്തെഴുന്നേൽപ്പ്;’ തിരിച്ചുവരവിന്റെ പാതയില്‍ ബാല

  • 24th April 2023
  • 0 Comments

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ നടന്‍ ബാല. സുഖം പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് ഭാര്യ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘നല്ല മനുഷ്യരുടെ ഒപ്പം ദൈവം എന്നും ഉണ്ടാവും’, ‘വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ ബാലയായി തിരിച്ചെത്തണം’, ‘ഈ പുഞ്ചിരി എന്നും ഇങ്ങനെ നിലനില്‍ക്കട്ടെ’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ആയിരുന്നു ബാലയെ എറണാകുളത്തെ […]

Entertainment

മകളെ ബാലയുടെ അടുത്ത് നിൽക്കാൻ സമ്മതിക്കാതെ കൊണ്ടുപോയത് തെറ്റ്, സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് മറുപടി നൽകി അഭിരാമി

  • 8th April 2023
  • 0 Comments

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് ഗായികമാരാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇവർ രണ്ടുപേരും മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ഒരുമിച്ച് എത്തിയിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയായിരുന്നു അമൃതയെ മലയാളികൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. അമൃതയോടൊപ്പം ഐഡിയ സ്റ്റാർ സിംഗറിൽ കൂട്ടിന് എത്തിയതായിരുന്നു അഭിരാമി. അഭിരാമി പിന്നീട് അവതാരികയും അഭിനേത്രിയും ഒക്കെയായി മാറുകയും ചെയ്തു. ചേച്ചി അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യൂട്യൂബ് ചാനലും […]

National News

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് . ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നുവെന്ന് വിഡിയോയിൽ അദ്ദേഹം പറയുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

error: Protected Content !!