പണത്തിന് പകരം കൊണ്ടുപോയത് ഹൽവ, ബിസ്കറ്റ്, ഈന്തപ്പഴം;താനൂർ ബേക്കറിയിൽ മോഷണം
മലപ്പുറം താനൂരിൽ ബേക്കറിയിൽ മോഷണം. 35,000 രൂപ വില വരുന്ന ബേക്കറി സാധനങ്ങളും ചോക്കലേറ്റുമാണ് പ്രതി ചാക്കിലാക്കി ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്.കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ് അസ്‌ലമിനെയാണ് (24) അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി 12മണിക്കും പുലർച്ചെ 1.30നും ഇടയിലായിരുന്നു മോഷണം. ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമാണ് പ്രതി കൊണ്ടുപോയത്.നിരവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. […]