Kerala kerala

പത്തനാംപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി; ഒരാള്‍ പിടിയില്‍; രണ്ട് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

  • 12th September 2024
  • 0 Comments

പത്തനംതിട്ട: ബംഗളരു പത്തനാംപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഓണക്കാലത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് […]

kerala Kerala

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി

  • 8th September 2024
  • 0 Comments

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ട്രാക്കുകള്‍ക്ക് മീതെയുള്ള മേല്‍പാലത്തിലാണ് മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചത്. ഒരു ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിന്റെ മൃതദേഹമാണ് ബാഗിനുള്ളില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മേല്‍പ്പാലത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീല്‍ ചെയ്തു. കുഞ്ഞിന്റെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കി. അര്‍ദ്ധരാത്രിയിലെപ്പോഴോ ആണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

Trending

വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്മ: സ്വര്‍ണാഭരണമടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി

കുന്ദമംഗലം: യാത്ര കഴിഞ്ഞ് ഓട്ടോയില്‍ മറന്ന് വച്ച സ്വര്‍ണാഭരണം അടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി. കുന്ദമംഗലത്ത്കാരന്‍ മേലേടത്തില്‍ സലീമാണ് ബാഗ് തിരികെ നല്‍കി മാതൃകയായത്. കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. എന്നാല്‍ സലീം ഈ ബാഗ് കണ്ടിരുന്നില്ല. പിന്നീട് ഓട്ടോയില്‍ കയറിയവരും ബാഗ് ശ്രദ്ധിച്ചില്ല. ബാഗ് നഷ്ടപ്പെട്ട യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിളിച്ചപ്പോള്‍ ബാഗ് ശ്രദ്ധിച്ച […]

error: Protected Content !!