Kerala News

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

  • 28th September 2020
  • 0 Comments

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. വളരെ വേദനാജനകമായ സംഭവമാണിത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകര്‍ക്കാതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ എൻ സി ഷരീഫ്‌ – ഷഹല ദമ്പതികളുടെ കുഞ്ഞുങ്ങളാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചത്‌.കോവിഡ്‌ മുക്തയായിട്ടും ചികിത്സ നിഷേധിക്കപ്പെട്ട്‌‌ ആശുപത്രികൾ ഗർഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ്‌ മരിച്ചത്‌.

News

പിഞ്ചു കുഞ്ഞുങ്ങളുടെ മരണ കാരണം: മിലിയോഡോസിസ് ബാധ

കാസർഗോഡ്: ബദിയെടുക്ക കന്യാപാടി സ്വദേശി സിദ്ധിഖിന്റെ മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര വയസ്സ്), ഷിഹാറത്തുല്‍ മന്‍ ജഹാന്‍ (6 മാസം) പിഞ്ചുസഹോദരങ്ങള്‍ മണിക്കൂറുകളുടെ മാറ്റത്തിൽ മരിച്ച സംഭവത്തിൽ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന റിപ്പോർട്ട് ലഭിച്ചു. മരണ കാരണം മിലിയോഡോസിസ് ബാധയെന്ന് അധികൃതർ അറിയിച്ചു. .മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും […]

error: Protected Content !!