അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ ഐക്യത്തിന് വേണ്ടി റാലിയുമായി മമത ബാനർജി
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലി സംഘടിപ്പിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. എല്ലാ മതങ്ങളിലെയും ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുന്ന റാലി ഐക്യത്തിന് വേണ്ടിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അതെ സമയം, ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് […]
