National

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനനം; കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം കുടുംബം

  • 23rd January 2024
  • 0 Comments

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഈ വാര്‍ത്ത പുറത്തുവരുന്നത്. തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയില്‍ ഫര്‍സാന എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്‌ന ബാനു ‘റാം റഹീം’ എന്ന പേര് നല്‍കുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള […]

National

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം;കടുത്ത ശൈത്യത്തിലും ദര്‍ശനത്തിനായി ആയിരങ്ങളാണ് ക്ഷേത്രനഗരിയില്‍ എത്തിയത്

  • 23rd January 2024
  • 0 Comments

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് ഏഴുവരെയുമാണ് ദര്‍ശനസമയം. വിശേഷ ദിവസങ്ങളില്‍ പതിനാറ് മണിക്കൂര്‍ വരെ ക്ഷേത്രം തുറന്നിരിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പേര്‍ക്ക് ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാമനെ ദര്‍ശിക്കുക ലക്ഷ്യമിട്ട് രാജ്യത്തും നിന്നും പുറത്തുനിന്നും നിരവധി പേരാണ് അയോധ്യയില്‍ എത്തിയത്. ഇന്നലെ രാത്രി മുതല്‍ […]

National News

അയോധ്യയിൽ ശ്രീരാമനെത്തി; ക്ഷേത്ര നിർമാണം നാഴികക്കല്ല്; നരേന്ദ്ര മോദി

  • 22nd January 2024
  • 0 Comments

അയോധ്യയിലെ രാമക്ഷേത്ര നിർമാണം നാഴികക്കല്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അയോധ്യയിൽ രാമനെത്തിയെന്നും മോദി പറഞ്ഞു. രാമൻ ടെന്റിൽ നിന്ന് ദിവ്യമന്ദിരത്തിലേക്ക് എത്തി. വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു. ഇന്ന് ഒരു തീയതി മാത്രമല്ല ഇത് പുതിയ കാലചക്രത്തിന്റെ തുടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ നീതി വ്യവസ്‌ഥ രാമന് നീതി നൽകിയെന്നും മോദി . അടിമത്തത്തിന്റെ മാനസികാവസ്ഥ വെടിഞ്ഞ് രാജ്യം സ്വാഭാവിമാനം വീണ്ടെടുത്തു. ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓർത്തുവെക്കും. ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്ന് […]

National News

അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി; നേതൃത്വം നൽകി നരേന്ദ്ര മോദി

  • 22nd January 2024
  • 0 Comments

അയോധ്യയിലെ രാമാ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായി. പ്രധാന മന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയ ചടങ്ങിൽ 121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തിയത്. ഗർഭ ഗ്രത്തിൽ പ്രവേശിച്ച മോദിരാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറിആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു . കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് മുഖ്യ പുരോഹിതൻ. ചടങ്ങുകൾക്ക് […]

National

പ്രതിഷ്ഠാ ചടങ്ങ്; അയോധ്യയിലെത്തി വന്‍ താരനിര

  • 22nd January 2024
  • 0 Comments

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ബോളിവുഡ് താരങ്ങളും കായികതാരങ്ങളുമടക്കമുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു. അമിതാഭ് ബച്ചന്‍, രജനികാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനുപം ഖേര്‍, ജാക്കി ഷ്‌റോഫ്,സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മിതാലി രാജ് , അനില്‍ കുംബ്ലെ, സൈന നെഹ്വാള്‍, മാധുരി ദീക്ഷിത്, വിക്കി കൗശല്‍, കത്രീന കൈഫ്, ആലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍,കങ്കണ റനൗട്ട്, അനില്‍ അംബാനി, ബാബ രാംദേവ് എന്നിവര്‍ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി എത്തിച്ചേര്‍ന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ഇവരെ […]

National

പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങി അയോധ്യ; പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മുഖ്യ യജമാനന്‍’; കനത്ത സുരക്ഷ

  • 22nd January 2024
  • 0 Comments

അയോധ്യയില്‍ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനന്‍’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാന്‍ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. […]

National News

രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് ക്ഷണം

  • 19th January 2024
  • 0 Comments

രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി അഞ്ച് ജഡ്‌ജിമാർക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ,എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചഅതെ സമയം, ചടങ്ങ് നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും.ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ […]

National News

രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങ്; തീവ്രവാദ ബന്ധമുണ്ടെന്ന സംശയം: അയോധ്യയിൽ മൂന്ന് പേർ പിടിയിൽ

  • 19th January 2024
  • 0 Comments

രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇന്നലെ അയോധ്യ ജില്ലയിൽ നടത്തിയ പരിശോധനയിൽ 3 പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തു. പിടിയിലായവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. അയോധയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംശയാസ്പദമായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ലോ ആൻഡ് ഓർഡർ), പ്രശാന്ത് കുമാർ അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദ സംഘടനയുമായി ഇവർക്കുള്ള ബന്ധം നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും […]

Trending

ദീപാവലി ദിനത്തിൽ തെളിയിച്ചത് 15,76,000 ദീപങ്ങൾ,ഉത്തർപ്രദേശിന് ഗിന്നസ് വേൾഡ് റെക്കോർഡ്

  • 25th October 2022
  • 0 Comments

ദീപാവലി ദിനത്തിൽ 15,76,000 വിളക്കുകള്‍ തെളിയിച്ച് റെക്കോർഡിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്.ദീപാവലി ദിനത്തിൽ 15,76,000എണ്ണ വിളക്കുകൾ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. ​ഗിന്നസ് വേൾഡ് റെക്കോർഡ്സും തങ്ങളുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജിൽ ഈ വിവരം പങ്കു വച്ചിട്ടുണ്ട്.ദീപാവലിയോടനുബന്ധിച്ച് അയോധ്യയില്‍ സംഘടിപ്പിച്ച ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായിരുന്നു.അയോധ്യയിലെ റാം കി പൈഡി പുണ്യസ്ഥലത്ത് 1,576,955 ദീപങ്ങൾ തെളിയിച്ചാണ് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഏറ്റവും കൂടുതൽ എണ്ണ വിളക്കുകൾ പ്രദർശിപ്പിച്ചതിന്റെ […]

National News

പൊതുസ്ഥലത്ത് ഭാര്യയെ ചുംബിച്ചു, ഭര്‍ത്താവിന് നേരെ ജനക്കൂട്ടത്തിന്റെ സദാചാര ആക്രമണം

  • 23rd June 2022
  • 0 Comments

നദിയില്‍ കുളിക്കവെ ഭാര്യയെ ചുംബിച്ചതിന് ഭര്‍ത്താവിന് നേരം ജനകൂട്ടത്തിന്റെ ക്രൂരമര്‍ദനം. അയോദ്ധ്യയില്‍ സരയൂ നദിയിലെ സ്‌നാനഘട്ടില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെയാണ് ജനക്കൂട്ടം മര്‍ദിച്ചവശനാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയോധ്യയില്‍ ഇത്തരം വൃത്തികേടുകള്‍ അനുവദിക്കില്ലെന്ന് മര്‍ദ്ദിക്കുന്ന ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. യുവാവിനെ തുടരെ മര്‍ദ്ദിക്കുകയും നദിയില്‍ നിന്നും വലിച്ച് കരയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. യുവതി ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്നത് ഭാരതീയ […]

error: Protected Content !!