പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം : രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തി
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ യു പി വിഭാഗം രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടി നടത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ : സി രവീന്ദ്രനാഥിന്റെ സന്ദേശം രക്ഷിതാക്കളെ കേൾപ്പിച്ചു. സ്കൂളിന്റെ ഈ വർഷത്തെ പ്രവർത്തന മികവുകൾ അവതരിപ്പിച്ചു. ബോധവത്കരണ പരിപാടി പി ടി എ പ്രസിഡന്റ് ആർ വി ജാഫർ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ലിനീഷ് […]
